മഹീന്ദ്ര ഗ്രൂപ്പ് മുൻ ചെയർമാൻ കേശുബ് മഹീന്ദ്ര അന്തരിച്ചു

മഹീന്ദ്ര ഗ്രൂപ്പ് മുൻ ചെയർമാനും വ്യവസായിയും, ആനന്ദ് മഹീന്ദ്രയുടെ അമ്മാവനുമായ കേശുബ് മഹീന്ദ്ര അന്തരിച്ചു. 99 വയസായിരുന്നു. ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (INSPACe) ചെയർമാൻ പവൻ ഗോയങ്ക വാർത്ത സ്ഥിരീകരിച്ചു.

“വ്യാവസായിക ലോകത്തിന് ഇന്ന് ഏറ്റവും ഉയർന്ന വ്യക്തിത്വങ്ങളിൽ ഒരാളെ നഷ്ടപ്പെട്ടിരിക്കുന്നു. ശ്രീ കേശുബ് മഹീന്ദ്രയ്ക്ക് പകരക്കാരില്ലായിരുന്നു. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല വ്യക്തി. ഞാൻ എപ്പോഴും അദ്ദേഹവുമായുള്ള കൂടിക്കാഴ്‌ചകൾക്കായി കാത്തിരിക്കുകയും ബിസിനസ്സ്, സാമ്പത്തികം, സാമൂഹിക കാര്യങ്ങൾ എന്നിവയെ അദ്ദേഹം എങ്ങനെ ബന്ധിപ്പിച്ചുവെന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്‌തിരുന്നു. ഓം ശാന്തി.” പവൻ ഗോയങ്ക ട്വീറ്റിലൂടെ പറഞ്ഞു.

കേശുബ് മഹീന്ദ്രയുടെ മരണവാർത്ത പുറത്തുവന്നതോടെ റെയ്‌മണ്ട് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഗൗതം സിംഘാനിയയും മുൻ ഇൻഫോസിസ് ബോർഡ് അംഗം മോഹൻദാസ് പൈയും വ്യവസായ പ്രമുഖന് അന്തിമോപചാരം അർപ്പിച്ചു.

“അഞ്ച് പതിറ്റാണ്ടോളം മഹീന്ദ്ര ഗ്രൂപ്പിന്റെ വളർച്ചയെ നയിച്ച മഹത്തായ ജീവിതമാണ് കേശുബ്‌ജി നയിച്ചത്. തന്റെ പ്രിയങ്കരമായ വ്യക്തിത്വത്താൽ, വെല്ലുവിളി നിറഞ്ഞ പല സാഹചര്യങ്ങളിലും നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മഹീന്ദ്ര ഗ്രൂപ്പിന്റെ കുടുംബത്തിനും ജീവനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും എന്റെ അഗാധമായ അനുശോചനം.”  സിംഘാനിയ പറഞ്ഞു.

കേശുബ് മഹീന്ദ്ര മാതൃകാപരമായി നയിക്കുകയും, എല്ലായ്‌പ്പോഴും ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നൽകുകയും ചെയ്‌തയാളാണെന്ന് പൈ ഓർമ്മിച്ചു. “ഒരു മഹത്തായ ഇന്ത്യക്കാരൻ അന്തരിച്ചു! ഓം ശാന്തി. ആനന്ദ് മഹീന്ദ്രയ്ക്കും കുടുംബത്തിനുമൊപ്പം ഞങ്ങളുടെ പ്രാർത്ഥനകൾ! അദ്ദേഹം അസാധാരണമായ ഊഷ്‌മളമായ അനുകമ്പയുള്ള വ്യക്തിയായിരുന്നു! മാതൃകാപരമായി നയിച്ചത്, ഇന്ത്യയെ എപ്പോഴും ഒന്നാമതെത്തിക്കുക!” അദ്ദേഹം ട്വീറ്റ് ചെയ്‌തു.

വാർട്ടണിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം, 1947ലാണ് കേശുബ് മഹീന്ദ്ര ഗ്രൂപ്പിൽ ചേർന്നത്. 1963ൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായി. മഹീന്ദ്ര ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്സ് അക്കാലത്ത് ചരിത്രപ്രസിദ്ധമായ വില്ലിസ് ജീപ്പുകൾ നിർമ്മിക്കുക എന്നതായിരുന്നു. മഹീന്ദ്ര 2012ൽ കോൺഗ്ലോമറേറ്റിന്റെ ചെയർമാനായി വിരമിച്ചു, ഭരണം അനന്തരവൻ ആനന്ദ് മഹീന്ദ്രയ്ക്ക് കൈമാറി.

കമ്പനി നിയമം, കുത്തക, നിയന്ത്രണ ട്രേഡ് പ്രാക്‌ടീസ് (എംആർടിപി) നിയമനിർമ്മാണം, വ്യവസായ കേന്ദ്ര ഉപദേശക സമിതി എന്നിവയെക്കുറിച്ചുള്ള സച്ചാർ കമ്മിറ്റി ഉൾപ്പെടെ വിവിധ സർക്കാർ കമ്മിറ്റികളിലും അദ്ദേഹത്തെ പ്രവർത്തിച്ചിട്ടുണ്ട്.

1987ൽ ഫ്രഞ്ച് ഗവൺമെന്റ് അദ്ദേഹത്തിന് ഷെവലിയർ ഡി എൽ ഓർഡ്രെ നാഷണൽ ഡി ലാ ലെജിയൻ ഡി ഹോണർ നൽകി ആദരിച്ചു. 2004 മുതൽ 2010 വരെ പ്രധാനമന്ത്രിയുടെ വ്യാപാര വ്യവസായ കൗൺസിൽ അംഗമായിരുന്നു.

അസോചമിന്റെ അപെക്‌സ് അഡൈ്വസറി കൗൺസിൽ അംഗവും എംപ്ലോയേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറ് എമിരിറ്റസും കൂടിയായിരുന്നു മഹീന്ദ്ര. മുതിർന്ന വ്യവസായി ടാറ്റ സ്‌റ്റീൽ, ടാറ്റ കെമിക്കൽസ്, ഐസിഐസിഐ, ഐഎഫ്‌സി, സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ), ഇന്ത്യൻ ഹോട്ടൽസ് തുടങ്ങിയ കമ്പനികളുടെ ബോർഡുകളിലും കൗൺസിലുകളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഹഡ്‌കോ) സ്ഥാപകനും, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ വൈസ് ചെയർമാൻ, മഹീന്ദ്ര ഉജിൻ സ്‌റ്റീൽ ചെയർമാൻ, ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്‌ചറിംഗ് ഡയറക്‌ടർ, ബോംബെ ബർമ ട്രേഡിംഗ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയുടെ ഡയറക്‌ടറും അദ്ദേഹം ആയിരുന്നു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More