യുകെ ആസ്ഥാനമായുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സ്ഥാപനമായ വൺ വെബ്ബിന് വേണ്ടിയുള്ള ഐഎസ്ആർഒ രണ്ടാം ഘട്ട വിക്ഷേപണം വിജയം. ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എൽവിഎം-3 ഉപയഗോയിച്ച് 36 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തേയ്ക്ക് കുതിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് വിക്ഷേപിച്ചത്. ഫെബ്രുവരിയിൽ SSLV-D2/EOS07 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് ശേഷം 2023-ൽ ഐഎസ്ആർഒയുടെ രണ്ടാമത്തെ വിക്ഷേപണമാണിത്.

ഭ്രമണപഥത്തിൽ 648 ഉപഗ്രഹങ്ങൾ സ്ഥാപിച്ച് ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയാണിത്. രാവിലെ ഒമ്പതുമണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം നടത്തിയത്.

150 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ 12 വിമാനങ്ങളിലായാണ് വിന്യസിച്ചിരിക്കുന്നത്, വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി തടയാൻ ഓരോ വിമാനവും നാല് കിലോമീറ്റർ ഉയരത്തിൽ വേർതിരിക്കുന്നു. ഭാരതി എയർടെൽ പിന്തുണയുള്ള കമ്പനിയാണ് വൺവെബ്.

വൺവെബിനുവേണ്ടി വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. ഒക്ടോബർ 23-നുനടന്ന ആദ്യവിക്ഷേപണത്തിൽ വൺ വെബിന്റെ 36 ഉപഗ്രഹങ്ങളെ ഐ.എസ്.ആർ.ഒ. വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 5805 കിലോഗ്രാംവരുന്ന ഉപഗ്രഹങ്ങളെ ഭൂമിയിൽനിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More