ബാലഗോപാല്‍. അതുകൊണ്ടാണ് ഇതുവരെ എല്ലാ ഗഡുവും കേന്ദ്രം നല്‍കിയത്. കുടിശികയുടെ പ്രശ്നമല്ല കേരളം ഉന്നയിക്കുന്നത്. അര്‍ഹമായ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നതാണ് പ്രശ്നം. എന്‍.കെ.പ്രേമചന്ദ്രന്‍റെ ലോക്സഭയിലെ ചോദ്യം വസ്തുതാവിരുദ്ധമെന്നും ധനമന്ത്രി പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരം വൈകുന്നത് കേരളം രേഖകള്‍ സമര്‍പ്പിക്കാത്തതുകൊണ്ടാണെന്നായിരുന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് കടബാധ്യത നേരിടുന്നതിന് കേരളം പ്രത്യേക സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും റിസര്‍വ് ബാങ്ക് േകരളത്തിനായി തിരുത്തല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ധനസഹമന്ത്രി അറിയിച്ചു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന്റെ പ്രതികരണമാണ് ബാലഗോപാൽ നടത്തിയത്.