ആലപ്പുഴയിൽ മാരാരിക്കുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു

മാരാരിക്കുളം: ആലപ്പുഴയിൽ മാരാരിക്കുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിന് പോയ ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണത്തിൽ രജിസ്ട്രർ ചെയ്തിട്ടുള്ള വാലയിൽ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

മാരാരിക്കുളം കടലിൽ ബുധനാഴ്ച്ച പുലർച്ചെ നാലിനായിരുന്നു അപകടം. ശക്തമായ തിരയിൽ പെട്ട് വള്ളം മുങ്ങുകയായിരുന്നു. വള്ളത്തിനും വലക്കും എൻജിനും സാരമായ കേടുപാടുകൾ പറ്റി. കാമറ, ബാറ്ററി, മറ്റ് ഉപകരണങ്ങൾ നഷ്ടപ്പെട്ടു.

പരിക്കേറ്റ ജോയി വാലയിൽ, ജോസഫ് വാലയിൽ, ജാക്സൺ അരശ്ശർകടവിൽ, ജേക്കബ് വാലയിൽ, ടെൻസൺ ചിറയിൽ, ലോറൻസ് കളത്തിൽ, പൊന്നപ്പൻ താന്നിക്കൽ എന്നിവരെ ചെട്ടികാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More