വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 55 ദിവസം കടന്നു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 55 ദിവസം കടന്നു.

ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയിയുടെ നിലപാട്. സമരത്തിന് ശക്തി കൂട്ടാൻ ബഹുജന സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളയും പങ്കാളികളാക്കണമെന്നാവശ്യപ്പെട്ട് പള്ളികളിൽ സർക്കുലർ വായിച്ചു. പാളയം പള്ളി അടക്കമുള്ള പ്രധാന പള്ളികളിൽ സർക്കുലർ വായിച്ചത്. നാളെയാണ് മൂലമ്പള്ളിയിൽ നിന്ന് വിവിധ സംഘടനകളേയും ജനങ്ങളേയും ഉൾപ്പെടുത്തി സമരം ആരംഭിക്കുന്നത്. 18 ന് ജാഥ വിഴിഞ്ഞത്ത് സമാപിക്കും.

അതേസമയം സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളെ സമരസമിതി കാണുന്നു കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടിരുന്നു.

ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയിയുടെ നിലപാട്. സമരത്തിന് ശക്തി കൂട്ടാൻ ബഹുജന സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളയും പങ്കാളികളാക്കണമെന്നാവശ്യപ്പെട്ട് പള്ളികളിൽ സർക്കുലർ വായിച്ചു. പാളയം പള്ളി അടക്കമുള്ള പ്രധാന പള്ളികളിൽ സർക്കുലർ വായിച്ചത്. നാളെയാണ് മൂലമ്പള്ളിയിൽ നിന്ന് വിവിധ സംഘടനകളേയും ജനങ്ങളേയും ഉൾപ്പെടുത്തി സമരം ആരംഭിക്കുന്നത്. 18 ന് ജാഥ വിഴിഞ്ഞത്ത് സമാപിക്കും.

അതേസമയം സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളെ സമരസമിതി കാണുന്നു കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടിരുന്നു. ഇന്നലെ ഭാരത് ജോഡോ യാത്രയുമായി തിരുവനന്തപുരത്തെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി വിഴിഞ്ഞം സമരസമിതി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. പട്ടത്തായിരുന്നു കൂടിക്കാഴ്ച. വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തിലുള്ള ലത്തീന്‍സഭാ സംഘവും മത്സ്യത്തൊഴിലാളി നേതാക്കളുമാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് രേഖാമൂലം എഴുതിനല്‍കിയതായും അദ്ദേഹമത് പരിശോധിച്ചതായും ചര്‍ച്ച ഫലപ്രദമായിരുന്നെന്നും വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോടു പറഞ്ഞു. കോവളം മുതല്‍ പൂന്തുറ വരെയും വലിയതുറ, കൊച്ചുവേളി, കണ്ണാന്തുറ പ്രദേശങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന തീരശോഷണവും അതോടനുബന്ധിച്ചുള്ള ഭവനങ്ങളുടെ നഷ്ടവും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അക്കാര്യങ്ങള്‍ അദ്ദേഹത്തിനു മനസിലായെന്നും യൂജിന്‍ പെരേര പറഞ്ഞു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More