മാക്സ് ഫാഷൻ ഓണം കളക്ഷൻ; മാളവിക മേനോൻ പുറത്തിറക്കി

തിരുവനന്തപുരം ഓഗസ്റ്റ് 19, 2022 : ഇന്ത്യയിലെ ഏറ്റവും വലിയ ഫാമിലി ഫാഷൻ കേന്ദ്രമായ മാക്സ്‌ ഫാഷന്റെ പ്രത്യേകം തയ്യാറാക്കിയ ഓണം കളക്ഷൻ പ്രശസ്ത ചലചിത്ര താരം മാളവിക മേനോൻ തിരുവനന്തപുരത്തെ പ്രത്യേകം തയ്യാറാക്കിയ ഓണം കളക്ഷൻ പ്രശസ്ത ചലച്ചിത്ര താരം മാളവിക മേനോൻ തിരുവനന്തപുരത്തെ അപ്പോളോ ഡിമോറയിൽ പുറത്തിറക്കി. ചടങ്ങിന് മുന്നോടിയായി മാക്സ് കിഡ്സ് ഓണപ്പൂക്കളം നടത്തി. കുട്ടികൾ ചേർന്ന് കിഡ്സ് മാക്സ് പൂക്കളമൊരുക്കിയപ്പോൾ മാളിവിക മേനോനും കൂടെച്ചേർന്നു. കുട്ടികൾ മാത്രം ചേർന്ന് പൂക്കളമൊരുക്കുന്ന നഗരത്തിലെ ആദ്യ പരിപാടിയാണിത്.

വിവിധ കോളേജ്, ഐടി പാർക്ക് ഓഡിഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത മോഡലുകൾ ഏറ്റവും പുതിയ പരമ്പരാഗത വസ്ത്രങ്ങൾ അവതരിപ്പിച്ച എക്സ്‌ക്ലൂസീവ് മാക്സ് ഓണം കളക്ഷനിൽ റാമ്പിൽ നടന്നു. ഷോസ്റ്റോപ്പറായിരുന്ന നടി മാളവിക പിന്നീട് ഓണം ടെലിവിഷൻ പരസ്യവും പുറത്തിറക്കി.

മനസകെ ഓണം മാക്സ് ആകേ ഓണം എന്ന പ്രചാരണ ആശയവുമായാണ് ടെലിവിഷൻ പരസ്യം രംഗത്തെത്തുന്നത്. ഭാര്യ, ഭർത്താവ് കുട്ടി എന്നിവരുടെ ബന്ധത്തെ സ്നേഹപൂർവ്വം എടുത്തുകാണിച്ചുകൊണ്ടാണ് പരസ്യം ഓണത്തിന്റെ സത്ത പകർത്തുന്നത്. ഊഷ്മളതയും സന്തോഷവും ഉത്സവത്തിനുമുമ്പ് ഫാമിലി ഷോപ്പിംഗിൽ ഏർപ്പെടുന്നതിന്റെ സന്തോഷവും കാമ്പയിൽ പ്രതിഫലിപ്പിക്കുന്നു.

മാക്സിന്റെ ഓണം കളക്ഷന്റെ ലോഞ്ചിൽ പങ്കെടുക്കാൻ സാധിച്ചത് തികച്ചും ആഹ്ലാദകരമായിരുന്നുവെന്ന് മലയാളത്തിലെ ജനപ്രിയ നടി മാളവിക സി. മോനോൻ അഭിപ്രായപ്പെട്ടു. ആഘോഷങ്ങളുമായി അടുത്ത ബന്ധമുള്ള വൈവിധ്യമാർന്ന ചോയ്സുകൾ ബ്രാൻഡ് എപ്പോഴും വാഗ്ദാനം ചെയ്യുന്നതിനെ താൻ ഇഷ്ടപ്പെടുന്നുവെന്നും അവർ പറഞ്ഞു.

എക്സക്യൂസിവ് ഓണം കളക്ഷൻ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാക്സ് ഫാഷൻ സംസ്ഥാന തലവൻ അനീഷ് രാധാകൃഷ്ണൻ പറഞ്ഞു. വസ്ത്രങ്ങൾ ഏതൊരു ആഘോഷത്തിന്റെയും അവിഭാജ്യ ഘടകമായതിനാൽ, ഈ ഉത്സവകാലത്ത് ആളുകളുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും ആഹ്ലാദവും നൽകാൻ ബ്രാൻഡ് മുൻകൈയെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ഓണത്തിന് 349 രൂപ മുതൽ മിതമായ നിരക്കിൽ ഓണം ഫൈസ്റ്റിവൽ എകസ്ക്ലൂസീവ് ക്യുറേറ്റഡ് കളകക്ഷനുമായി എത്തിയതായി മാക്സ് ഫാഷൻ റീജീയണൽ മാർക്കറ്റിംഗ് മാനേജർ ജിത്തു തുളസീധരൻ പറഞ്ഞു. ബ്രാൻഡ് എക്‌സ്പീരിയൻസ് മാനേജർ രഞ്ജിത്ത് കൃഷ്ണൻ , ക്ലസ്റ്റർ മാർക്കറ്റിംഗ് മാനേജർ വികാസ് സുകമാരൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഷാം ഖാനും മോൻസി ജോസഫും ചേർന്നാണ് മോഡലുകളുടെ ചമയവും കോറിയോഗ്രഫിയും നിർവഹിച്ചത്.

ഓണത്തിന് കാഞ്ചിവരം സാരിയുടെ സങ്കീർണമായ ജ്യാമിതീയ രൂപങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സ്വർണ് പ്രിന്റുകളിൽ ബിദ്രി കലകൾ കലർത്തി നീല മസ്റ്റാർഡ് , ലൈലാക്ക് കസവ് എന്നിവയുടെ വൈബ്രന്റ് ഷേഡുകൾ ഉപയോഗിച്ച് പരമ്പരാഗതവും സമകാലികവുമായ ഡിസൈനുകളാണ് മാക്സ് അവതരിപ്പിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വിപുലമായ വസ്ത്രങ്ങൾ, കട്ട്സ്, ഡിസൈനുകൾ എന്നിവ മാക്സ് വാഗ്ദാനം ചെയ്യുന്നു.

മാക്സ് ഫാഷനെക്കുറിച്ച് . മിഡിൽ ഈസ്റ്റിലും ഇന്ത്യയിലുടനീളമുളള ഏറ്റവും വലിയ ഫാഷൻ ബ്രാൻഡാണ് മാക്സ് ഫാഷൻ . 2004 – ൽ മിഡിൽ ഈസ്റ്റിലാണ് ആദ്യ സ്റ്റോർ തുറന്നത്. അസാധാരണ വേഗത്തിൽ വളർന്ന ബ്രാന്റിന് ഇപ്പോൾ 19 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ, നിലവിൽ 170ലധികം നഗരങ്ങളിൽ 450 ഓളം സ്റ്റോറുകൾ ഉണ്ട് , മിഡിൽ ഈസ്റ്റിൽ മാത്രമല്ല, ഇന്ത്യയിലേയും ഏറ്റവും വലിയ ഫാഷൻ ബ്രാൻഡായി മാക്സ് മാറി.

ആഗോള ഫാഷൻ ട്രെൻഡുകൾ അതിശയകരമാംവിധം താങ്ങാവുന്ന വിലയിൽ വാഗ്ദാനം ചെയ്തു. സമകാലിക മധ്യവർഗത്തിന് ഫാഷനെ ജനാധിപത്യവൽക്കരിക്കുക എന്നതാണ് മാക്സിന്റെ ബ്രാൻഡ് കാഴ്ചപ്പാട്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, പാദരക്ഷകൾ , ആക്സസറികൾ എന്നിവയെല്ലാം കുടുംബങ്ങളെ ഏറെ ആകർഷിക്കുന്നു. എല്ലാ വർഷവും 8 സീസണുകളിലായി 20,000 -ലധികം പുതിയ ഡിസൈനുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അതിശയകരമായ കുറഞ്ഞ വിലയിൽ യഥാർഥ ഫാഷൻ ലഭ്യമാക്കുന്നു.

maxfashion.in വെബ്സൈറ്റിലൂടെ മികച്ച ഓൺലൈൻ ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നതിനുപുറമെ ക്ലിക്ക് ആന്റ് കളക്റ്റ് , ഷിപ്പ് ഫ്രം സ്റ്റോർ റിട്ടേൺ ടു സ്റ്റോർ തുടങ്ങിയ ഓൺലൈൻ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

കുടുതൽ വിവരങ്ങൾക്ക് : https :// www. maxfashion.in/in/en സന്ദർശിക്കു

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More