വിവാഹ മോചനത്തിന് ശേഷം ആദ്യമായി ഒരേ വേദിയില്‍ സമാന്തയും നാഗ ചൈതന്യയും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
വിവാഹ മോചനത്തിന് ശേഷം പരസ്പരം മുഖം കൊടുത്ത് സംസാരിക്കാന്‍ പോലും താത്പര്യപ്പെട്ടാത്ത ജോഡികളാണ് ഇങ്ങ് കേരളത്തിലുള്ളത്. അടിച്ചു പിരിഞ്ഞതുപോലെ. എന്നാല്‍ ഞങ്ങള്‍ അങ്ങനെയല്ല എന്ന് തെളിയിക്കുകയാണ് സമാന്തയും നാഗ ചൈതന്യയും.
ഇന്ത്യയില്‍ ഏറ്റവും അധികം സെലിബ്രേറ്റ് ചെയ്യപ്പെട്ട കപ്പിളാണ് അക്കിനേനി നാഗചൈതന്യയും സമാന്ത റുത്ത് പ്രഭുവും. ഇവരുടെ ഏഴ് വര്‍ഷത്തെ പ്രണയവും, നാല് വര്‍ഷത്തെ ദാമ്പത്യവും എല്ലാം ആരാധകര്‍ക്ക് ആഘോഷമായിരുന്നു. നാലാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വേര്‍പിരിയുകയാണ് എന്ന് രണ്ട് പേരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
വേര്‍പിരിഞ്ഞുവെങ്കിലും, സമാന്തയും നാഗ ചൈതന്യയും വീണ്ടും ഒന്നിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകര്‍ അക്കാര്യം കമന്റ് ചെയ്ത് എത്താറുണ്ട്. ഇരുവരും വീണ്ടും ഒന്നിക്കുമെന്നൊക്കെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം ഗോസിപ്പായി തന്നെ നിലനിന്നു. ഇപ്പോഴിതാ ഇരുവരും വിവാഹ മോചനത്തിന് ശേഷം ആദ്യമായി ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്ത വീഡിയോ വൈറലാവുന്നു.
ആമസോണ്‍ പ്രൈം ഈവന്റിലാണ് നഗാ ചൈതന്യയും സമാന്തയും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയതായുള്ള വീഡിയോകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. പ്രൊഫഷണലി രണ്ടുപേരും ഒരേ പരിപാടിയില്‍ പങ്കെടുത്തു എന്നതിനപ്പുറം അവിടെ മറ്റൊന്നും ഇല്ല. ആമസോണ്‍ പ്രൈമിലൂടെ വന്ന തങ്ങള്‍ ഓരോരുത്തരുടെയും വെബ് സീരീസിനെ കുറിച്ച് സംസാരിക്കാനാണ് നാഗ ചൈതന്യയും സമാന്തയും എത്തിയത്.