23 വയസ്സായിന്ന് വിശ്വസിക്കാൻ പറ്റുന്നില്ല’! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് ഉർവശിയുടെയും മനോജ് കെ ജയന്റേയും മകൾ കുഞ്ഞാറ്റ!
ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്ന ഓമനപ്പേരുള്ള തേജാലക്ഷ്മി. അച്ഛനും അമ്മയ്ക്കുമൊപ്പം മാറി മാറിയാണ് കുഞ്ഞാറ്റയുടെ താമസം.
ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളെ സംബന്ധിച്ച് ചില താരപുത്രന്മാരോടും താരപുത്രിമാരോടും ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് ഉള്ളത്. അക്കൂട്ടത്തിൽ ഒരാളാണ് നടൻ മനോജ് കെ ജയന്റെയും നടി ഉർവശിയുടെയും മകൾ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി. അച്ഛനും അമ്മയ്ക്കും ഉള്ളതുപോലെ ഒരു വലിയ ഫാൻ ബേസ് ആണ് കുഞ്ഞാറ്റയ്ക്കും ഉള്ളത്. സമൂഹമാധ്യമങ്ങളിൽ കുഞ്ഞാറ്റ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും അതുകൊണ്ടുതന്നെ വളരെ വേഗത്തിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്.
മോഡേൺ വിഷത്തിൽ ഹോട്ട് ലുക്കിലാണ് പലപ്പോഴും കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. അങ്ങനെ തന്നെയാണ് കുഞ്ഞാറ്റയുടെ പുതിയ ചിത്രവും എത്തിയിരിക്കുന്നത്. “ഫോട്ടോസിന്തറ്റിക്ക് ഏറ്റെടുക്കൽ” എന്തൊക്കെയാണ് കുഞ്ഞാറ്റ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വെള്ള ഷർട്ടും ലൈറ്റ് ബ്ലൂ ഡെനിം ഷോട്ട്സും ഇട്ട് ഗ്ലാസ് ഒക്കെ വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് കുഞ്ഞാറ്റ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന ഈ സ്റ്റൈലിഷ് ലുക്ക് ഉള്ള ചിത്രങ്ങൾ വളരെ വേഗത്തിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
നിരവധി ആളുകളാണ് കുഞ്ഞാറ്റയുടെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ജനനം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആരാധകർ കാണുന്ന കുട്ടിയാണ് കുഞ്ഞാറ്റ എന്നതിനാൽ കുഞ്ഞാറ്റ ഇത്ര പെട്ടെന്ന് വലിയ കുട്ടിയായി എന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് കൂടുതൽ ആരാധകരും പറയുന്നത്. കുട്ടിക്കാലത്ത് ചബ്ബി ആയി മാത്രം ആരാധകർ കണ്ടിരുന്ന കുഞ്ഞാറ്റയുടെ ഈ മേക്കോവർ വിശ്വസിക്കാനാവുന്നില്ലെന്നും ആരാധകർ പറയുന്നുണ്ട്. എത്ര പെട്ടെന്നാണ് 23 വയസ്സായത് എന്ന് ചോദിക്കുന്നവരും നിരവധിയാണ്.