എന്താണ് ഹേ!! നിങ്ങൾക്ക് കലാകാരന്മാരെ കാണുമ്പോൾ ഇത്ര വിമ്മിഷ്ടം? ആ മനസ്സ് കാണിച്ചതാണോ ജാസ്സി ചേട്ടൻ ചെയ്ത തെറ്റ്?- ശാലിനി
കോളേജ് കുട്ടികളുടെ ആഗ്രഹപ്രകാരം അവരുടെ പരിമിതമായ ബഡ്ജറ്റിൽ ഗസ്റ്റ് ആയി വന്ന് പാടാൻ മനസ്സ് കാണിച്ചതാണോ ജാസ്സി ചേട്ടൻ ചെയ്ത തെറ്റ്? ഇവർക്ക് മാപ്പ് കൊടുക്കരുത്.വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കുന്ന ഇവരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റാൻ കോളേജ് മാനേജ്മെന്റ് തയ്യാറാകണം
കോളേജ് പരിപാടിയിൽ പാടുന്നതിനിടെ കഴിഞ്ഞദിവസമാണ് ഗായകൻ ജാസി ഗിഫ്റ്റിന് മോശം അനുഭവം ഉണ്ടായത്. ഇപ്പോഴിതാ ജാസിക്ക് പിന്തുണയുമായി നിരവധി ആളുകളാണ് എത്തുന്നത്. കഴിഞ്ഞദിവസമായിരുന്നു എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ സംഭവം നടന്നത്. തനിക്കൊപ്പം പാടാനെത്തിയ ആളെ പ്രിൻസിപ്പൽ പാടാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് പാട്ട് പൂർത്തിയാക്കാതെ ജാസിക്ക് വേദി വിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ നടിയും ബിഗ് ബോസ് താരവുമായ ശാലിനി പങ്കിട്ട പോസ്റ്റിലേക്ക്.
വിദ്യാഭ്യാസം ഉണ്ടായിട്ട് മാത്രം കാര്യമില്ല, വകതിരിവ് വേണം പ്രിൻസിപ്പാളേ!! നല്ല കാമ്പസുകളിൽ പഠിച്ച് പി ജി യും ഡോക്ട്ട്റേറ്റും; എന്ത് കാര്യം പ്രിൻസി?? പാളിയില്ലേ!! ഇൻജസ്റ്റിസിനോട് പ്രതികരിച്ച കോലഞ്ചേരി St. Peter’s ലെ വിദ്യാർഥികൾക്ക് നന്ദി!! ഗായകൻ എന്ന നിലയിൽ അദ്ദേഹം പാടി തീർന്നതിന് ശേഷം പ്രകടനം കാഴ്ച്ച വെക്കാമായിരുന്നു. എന്ത് തന്നെയായാലും കോളേജ് ക്ഷണിച്ചു വന്നതാണ് അദ്ദേഹം, ആ നിമിഷത്തെ സ്വാഗതം ചെയ്യുന്നതിന് പകരം അപമാനിച്ചു, ജാസ്സി ചേട്ടനെ മാത്രമല്ല വർഷങ്ങളോളം അദ്ദേഹത്തോടപ്പം നിരവധി ഷോസ് ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തന്നെ ബാന്റിലെ ഗായകനായ സജിൻ ചേട്ടനെ കൂടിയാണ് നിങ്ങൾ അപമാനിച്ചത്.