ബാത്ത്റൂം മാത്രം 700 സ്ക്വയർ ഫീറ്റുള്ള ആളാണ്”! കമന്റ് ഇടുമ്പോൾ പേടിക്കണം; റോക്കിയ്ക്കെതിരെ വീഡിയോയുമായി ഫിറോസ് ഖാൻ!
വീടിനുളിൽ രതീഷ് അടക്കമുള്ള പലരും റോക്കി ജീവിത കഥ അല്ല പറഞ്ഞത് എന്ന തരത്തിൽ വിമർശിച്ചിരുന്നു. നടി ശ്രീരേഖ ഇതേക്കുറിച്ച് ഒരു പരാമർശം വീടിനുള്ളിൽ നടത്തുകയും ഇതേതുടർന്ന് റോക്കിയുമായി വാഗ്വാദത്തിൽ ആവുകയും ചെയ്തിരുന്നു. എല്ലാവരും കടന്നുവന്ന വഴികളെ കുറിച്ച് സംസാരിച്ചപ്പോൾ ഇദ്ദേഹം മാത്രമാണ് ഇങ്ങിനെ സംസാരിച്ചത് എന്നായിരുന്നു വിമർശനം
മലയാളം ബിഗ്ഗ്ബോസ് മലയാളം സീസൺ 6 ആരംഭിച്ചിട്ട് കുറച്ച് ദിവസങ്ങൾ പിന്നിടുകയാണ്. വീടിനുള്ളിലെ ഓരോരുത്തരും തങ്ങളുടെ കടന്നു വന്ന വഴികളെ കുറിച്ച് സംസാരിക്കുന്ന ലൈഫ് സ്റ്റോറി പറയുന്ന എപ്പിസോഡുകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മത്സരാർത്ഥിയായ അസി റോക്കി ജീവിത കഥ പറയേണ്ടതിനു പകരം സംസാരിച്ചത് തന്റെ ആസ്തികളെ കുറിച്ച് ആയിരുന്നു എന്ന തരത്തിൽ വിമർശനം വീടിനുള്ളിലും പുറത്തും ഉയർന്നിരുന്നു. ഇതേക്കുറിച്ച് ഒരു വീഡിയോയിലൂടെ സംസാരിക്കുകയാണ് മുൻ ബിഗ്ബോസ് താരമായ ഫിറോസ് ഖാൻ.
എന്റെ വീട്ടിൽ സ്വിമ്മിങ് പൂൾ ഉണ്ട്, എന്റെ ബെഡ്റൂം 1800 സ്ക്വയർ ഫീറ്റ് ആണ്. എന്റെ ബാത്ത്റൂം 700 സ്ക്വയർ ഫീറ്റാണ്. എനിക്ക് വേണ്ടി 8000 സ്ക്വയർ ഫീറ്റിന്റെ ഒരു സ്പേസ് ആണ് ഞാൻ ഉണ്ടാക്കി ഇട്ടിരിക്കുന്നത്. അതിന്റെ പേരാണ് റോക്കി മാൻഷൻ. ഫുൾ ഗ്ലാസ്സിട്ടിരിക്കുന്ന റോക്കി മാൻഷനിൽ നിന്നാണ് ഞാൻ വരുന്നത്. രാവിലെ ഞാൻ എണീക്കുമ്പോൾ കയ്യിൽ ജ്യൂസ്, ഒരു കയ്യിൽ ടവ്വൽ പിന്നെ ചായയോ കോഫിയോ എന്താ വേണ്ടത് എന്ന് വച്ചാൽ അതെല്ലാം എന്റെ പിറകെ കൊണ്ട് വരും” എന്നാണ് ബിഗ്ബോസിനുള്ളിൽ റോക്കി പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ ഫിറോസ് സംസാരിക്കുന്നത്.