എന്താ കുഞ്ചു വീഡിയോ എടുക്കാതിരുന്നത്”! ഒന്ന് റിലാക്സ് ചെയ്യാൻ പോകുകയാണ്, പുറം ഇടിച്ച് പള്ളിപ്പുറം ആക്കിയല്ലോ; പ്രേമിനൊപ്പമുള്ള വീഡിയോയുമായി സ്വാസിക
കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സ്വാസിക വിജയ് പ്രേം ജേക്കബിനെ വിവാഹം ചെയ്തത്. ആരാധകർക്ക് സർപ്രൈസ് നൽകികൊണ്ട് ആയിരുന്നു സ്വാസിക തന്റെ പ്രണയം വെളിപ്പെടുത്തിയതും വിവാഹത്തെ കുറിച്ച് പറഞ്ഞതും. ഒരുമിച്ച് ഒരു സീരിയൽ ചെയ്ത പരിചയത്തിൽ നിന്നുണ്ടായ സൗഹൃദം ആണ് പിന്നീട് പ്രണയം ആയതും വിവാഹത്തിലേക്ക് എത്തിയതും.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് നടി സ്വാസിക വിജയ്. അടുത്തിടെ ആയിരുന്നു സ്വാസികയും സീരിയൽ താരമായ പ്രേം ജേക്കബും തമ്മിലുള്ള വിവാഹം നടന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്വാസിക വിവാഹ ശേഷമുള്ള എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ തന്റെ ഏറ്റവും പുതിയ വിശേഷം ആണ് ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
പ്രേമിനൊപ്പമുള്ള ഒരു പുതിയ വീഡിയോ ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. “വിവാഹശേഷം ആദ്യമായി പ്രേമിനൊപ്പം ഒരു സ്പായിലേക്ക് മസാജിനിങ്ങിന് പോകുന്ന വീഡിയോ ആണിത്. “എന്റെ ലവിനൊപ്പം ഒരു കുട്ടി വ്ലോഗ്” എന്ന ക്യാപ്ഷ്യനോടെ ആണ് സ്വാസിക വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. “ഇന്ന് ഞങ്ങളുടെ രണ്ടുപേരുടെയും സ്പാ ഡേ ആണ്. അതിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ്. ഞങ്ങൾ ഒന്ന് റിലാക്സ് ചെയ്യാൻ പോകുകയാണ്” എന്ന് പറഞ്ഞുകൊണ്ടാണ് സ്വാസിക വീഡിയോ തുടങ്ങുന്നത്.