പരീക്ഷ കാരണം വേണ്ടെന്ന് വയ്ക്കാനിരുന്ന വണ്ണാത്തി”! ദുബായിലെ ജോലി വിട്ടിട്ട് വീണ്ടും അഭിനയത്തിലേക്ക്; സൗമ്യ മേനോന്റെ പുതിയ വിശേഷങ്ങൾ!
വണ്ണാത്തി പുള്ളിലു ദൂരെ എന്ന പാട്ട് കേട്ടാൽ സൗമ്യയുടെ മുഖവും ആ കോഫീഷോപ്പും ആ റോസാപ്പൂവും ഒക്കെ ഓർമ്മയിൽ വരാത്ത ഒരാളുപോലും ഉണ്ടാവില്ല. സ്‌കൂൾ കാലഘട്ടത്തിൽ സൗമ്യ അഭിനയിച്ച ആദ്യ മ്യൂസിക്ക് ആൽബം ആയിരുന്നു വണ്ണാത്തി. ആ പാട്ട് ഹിറ്റാവും എന്ന് സൗമ്യയ്ക്ക് ഉറപ്പ് ഉണ്ടായിരുന്നു എങ്കിലും ഇത്രയേറെ താൻ ഇന്നും ജനഹൃദയങ്ങളിൽ ഉണ്ടാവും എന്ന് സൗമ്യ പ്രതീക്ഷിച്ചിരുന്നില്ല.
മലയാളികളുടെ മനസ്സിൽ എത്ര കാലം കഴിഞ്ഞാലും നിറഞ്ഞു നിൽക്കുന്ന ഒരുപിടി ഗാനങ്ങൾ ഉണ്ടാവും. ഒരു മാറ്റവും ഇല്ലാതെ അന്ന് കേട്ട അതേ ഭംഗിയോടെ നമുക്ക് വീണ്ടും കേൾക്കാൻ സാധിക്കുന്നവ. അത്തരത്തിൽ ഒരു ഗാനമാണ് മിഴിനീർ എന്ന ആൽബത്തിലെ ‘വണ്ണാത്തി പുള്ളിനു ദൂരെ’ എന്ന ഗാനം. വർഷങ്ങൾക്കിപ്പുറവും ഇന്നും ആ ഗാനം എവിടെയെങ്കിലും കേട്ടാൽ ഒന്ന് താളം പിടിക്കാത്തവരോ ഒപ്പം പാടാത്തവരോ ഉണ്ടാവില്ല. ആ ഗാനത്തോടൊപ്പം നമുക്ക് പ്രീയപെട്ടതായി മാറിയ ഒരു മുഖം ഉണ്ട്, ആ ഗാന രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്ന ഒരു സുന്ദരി പെൺകുട്ടി. നടി സൗമ്യ മേനോൻ ആണ് ആ ഗാനത്തിൽ അഭിനയിച്ചിരുന്നത്. സൗമ്യയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്,