കീർത്തി സുരേഷിന്റെ വിവാഹവാർത്ത; ‘മരുമകന്’ ഫോണിൽ കൂടി ആശംസ അറിയിച്ച് മേനക സുരേഷ്; വാർത്തയുടെ സത്യം!
കീർത്തി സുരേഷ് 2022-ലാണ് മലയാളം മൂവി 'വാശി'യിൽ എത്തിയത്. ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം ആണ് കീർത്തി സ്‌ക്രീൻ സ്‌പേസ് പങ്കിട്ടത്.
ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി. തമിഴിലും തെലുങ്കിലും മലയാളത്തിലും തന്റേതായ ഇടം സ്ഥാപിച്ചെടുത്ത നടിയാണ് കീർത്തി സുരേഷ്. ദേശീയ അവാർഡ് ഉൾപ്പെടെ നേടിയെടുത്ത നടി തെലുങ്ക് സിനിമയിൽ സജീവമാണ് ഇപ്പോൾ. നിർമ്മാതാവ് ജി സുരേഷ് കുമാറിൻറെയും നടി മേനകയുടേയും മകളായ കീർത്തി 2000-ത്തിൽ ബാലതാരമായി മലയാളത്തിലെത്തിയ ശേഷം ഇതിനകം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. അടുത്തിടെയാണ് നടിയെ കുറിച്ചുള്ള ചില ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളോട് ഒരിക്കൽ മേനക സുരേഷ് പ്രതികരിച്ചതിനെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ചകൾ.
കുറച്ചുകാലം മുമ്പ് കീർത്തി സുരേഷും സതീഷുമായി രഹസ്യവിവാഹം നടന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. തൻ്റെ പുതിയ ചിത്രമായ വിതയ്ക്കാരൻ്റെ പ്രമോഷനായി അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആണ് സതീഷ് രസകരമായ സംഗതിയെക്കുറിച്ച് തുറന്നുപറഞ്ഞത്. കിംവദന്തികൾ പരന്നപ്പോൾ കീർത്തി സുരേഷിൻ്റെ അമ്മ മേനക തന്നെ മാപ്പിളക്ക് ആശംസകൾ എന്ന് അറിയിച്ചു എന്നാണ് സതീഷ് പറയുന്നത്. പുള്ളിക്കാരി പറയുന്നത് എന്തെന്ന് ആദ്യം മനസിലായില്ല പിന്നെ കാര്യം തിരക്കിയപ്പോഴാണ് പ്രചരിക്കുന്ന ഗോസ്സിപ്പുകളെക്കുറിച്ച് മേനക പറഞ്ഞതെന്നും സതീഷ് പറയുന്നു.
ദളപതി വിജയ് നായകനായ ഭൈരവയിൽ കീർത്തി സുരേഷും സതീഷും ഒരുമിച്ച് അഭിനയിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് വേണ്ടി ഒരു പൂജ ചടങ്ങ് നടന്നു, അവിടെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും മാലകൾ കഴുത്തിൽ അണിഞ്ഞുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ചടങ്ങിനിടെ സതീഷും കീർത്തിയും ഈ മാലകൾ അണിഞ്ഞു ഒരുമിച്ചു ണ് നിൽക്കുകയും ചെയ്തു. ഇത് ആരോ ഫോട്ടോ എടുത്ത് എഡിറ്റ് ചെയ്ത് വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ പരത്തി. പിന്നീട് 2019 ൽ സിന്ധു എന്ന സ്ത്രീയെ സതീഷ് ഔദ്യോഗികമായി വിവാഹം കഴിച്ചതോടെയാണ് ഗോസിപ്പുകൾക്ക് വിരാമം ആയത്.