പ്രസവവേദനയെക്കാളും ഭീകരമാണ്, നമ്മുടെ സർജറി, അതുപോലെ ഒരുപാട് സർജറികൾ ചെയ്തു; ഇന്ന് കാണുന്ന ജാൻ മോണിയിലേക്കുള്ള യാത്ര

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നസ്രിയ നസീം, നേഹ സക്സേന, രഞ്ജിനി ഹരിദാസ്, ശോഭ വിശ്വനാഥ്, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ പ്രഗത്ഭരായ ആളുകൾ ആണ് ജാൻമണിയുടെ മേക്കപ്പിൽ വീണുപോയത്.

മലയാളി സിനിമാതാരങ്ങളില്‍ പലരുടെയും പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ജാന്‍മോണി ദാസ് ഏറെ പ്രതിസന്ധികൾ അതിജീവിച്ചെത്തിയ ജാൻ മോണി ബിഗ് ബോസ് സീസൺ 6 മത്സരാർത്ഥി കൂടിയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലെ ഗുവാഹത്തിയില്‍ ജനിച്ച ജാന്‍മോണി ഇന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്.

നമ്മൾക്ക് ട്രാൻസ്ഫോർമേഷൻ എന്ന് പറയുന്നത് അത്ര ഈസി അല്ലെന്നാണ് ജീവിത കഥ പങ്കിടുന്ന കൂട്ടത്തിൽ ജാൻ പറഞ്ഞത്. ഒരുപിടി ബുദ്ധിമുട്ടുകൾ അതീജിവിച്ചാണ് ഇവിടം വരെ എത്തിയത് . കാരണം നമ്മൾ പെണ്ണ് ആണ് എന്ന് സ്വയം തിരിച്ചറിയുമ്പോൾ മുതൽ ആ വേദനകളുടെ യാത്ര തുടങ്ങുകയായി. കളിയാക്കലുകൾ അന്നേ തുടങ്ങും. കോളേജിൽ പോകാൻ എനിക്ക് ആയില്ല. ജെൻഡർ ഐഡന്റിറ്റി എന്ന് പറയുമ്പോൾ മുതൽ നമ്മൾ ഒറ്റപ്പെട്ടു തുടങ്ങും- ജാൻ പറഞ്ഞു.

ഒരുപാട് പ്രോസസിംഗ് ഒക്കെയുണ്ട്, ഒരുപാട് സർജറികളും വേദനയും എല്ലാം അതിജീവിക്കണം. ഒരു കിഡ്‌നി സ്റ്റോൺ വന്നാൽ നമ്മൾക്ക് ആ വേദന സഹിക്കാൻ ആകില്ല അതിനും അപ്പുറമാണ് നമ്മുടെ വേദന. പ്രസവ വേദനയെപോലെ തന്നെ അതി ഭീകരമായ വേദന. ആ വേദന തന്നെ സഹിക്കണം നമ്മൾ. എന്റെ അച്ഛൻ പറഞ്ഞു ജെൻഡർ ഒന്നിനും എതിരല്ല എന്ന്. വീട്ടിൽ നിന്നും പിന്തുണ എനിക്ക് ലഭിച്ചിരുന്നു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More