നാട്ടിലേക്ക് പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് മരിച്ചു; മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കി
വിമാനത്താവളത്തിലേക്ക് കൊണ്ടുവിടാൻ വേണ്ടി സുഹൃത്തുക്കൾ എത്തിയപ്പോൾ ആണ് ഇദ്ദേഹം മുറിയിൽ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. അരാംകോ ഹെൽത്ത് സെന്ററിലേക്ക് ഉടൻ തന്നെ മാറ്റിയെങ്കിലും മരിച്ചിരുന്നു.
റിയാദ്: ഒരുപാട് കാലം പ്രവാസിയായിരുന്ന മലയാളി ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലിൽ നഹാസ് മുഹമ്മദ് കാസി ആണ് കഴിഞ്ഞ മാസം ഫെബ്രുവരി 10 ന് മരിക്കുന്നത്. 43 വയസായിരുന്നു. അരാംകോയിലെ ഒരു സ്വദേശി ഉന്നതോദ്യോഗസ്ഥന്റെ വീട്ടിൽ ഡ്രെെവറായി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം ഒരുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു. കിഴക്കേപ്പുറം മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. വിമാനം കയറാൻ വേണ്ടി രാത്രി 12ന് വിമാനത്തിൽ എത്തിയപ്പോൾ ആണ് മരിച്ചത്. പോകുന്നതിന്റെ നാല് ദിവസം മുമ്പ് മുമ്പ് നാട്ടിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തി. എന്നാൽ എക്സലേറ്ററിൽ നിന്നും വീണ് മുഖത്ത് പരിക്കേറ്റു. അതിനാൽ യാത്ര നീട്ടിവെക്കുകയായിരുന്നു. ചുണ്ട് പൊട്ടിയിരുന്നു. ശസ്ത്രക്രിയ നടത്തിയതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്തനിനാൽ ആണ് പിന്നീട് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് എടുത്തത്.