എന്റെ ജീവിത അവാസനം വരെ നീ കൂടെ ഉണ്ടാവണം; പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് അനുശ്രീ, ആരാണ് പിങ്കി വിശാല്‍?
സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കുന്ന നടിയാണ് അനുശ്രീ. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ ബര്‍ത്ത് ഡേ ആശംസകള്‍ അറിയിത്ത് അനുശ്രീ പങ്കുവച്ച പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്
സിനിമകള്‍ ചെയ്യുന്നത് അനുശ്രീ ഇപ്പോള്‍ വളരെ സെലക്ടീവ് ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം അതിലധികം സജീവമാണ്. തന്റെ വിശേഷങ്ങളും പുതിയ പുതിയ ഫോട്ടോകളും എല്ലാം ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവയ്ക്കാറുണ്ട്. അനുശ്രീയുടെ ചിത്രങ്ങള്‍ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യും.
ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് അുശ്രീ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ജീവിത അവസാനം വരെ കൂടെ ഉണ്ടാവണം എന്നാഗ്രഹിക്കുന്ന, അത്രയും പ്രിയപ്പെട്ട കൂട്ടികാരിയാണ് തനിക്ക് പിങ്കി വിശാല്‍ എന്ന് അനുശ്രീ പറയുന്നു. സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റാണ് പിങ്കി. അനുശ്രീയുടെ പല മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നിലും പിങ്കിയാണ്.
എന്ത് പറയണം എന്നറിയില്ല. ഹാപ്പി ബര്‍ത്ത് ഡേ ഡീ. നീ എന്നും സന്തോഷത്തോടെയിരിക്കണം. എന്നുമെന്നും, എന്റെ ജീവിത അവസാനം വരെ കൂടെ ഉണ്ടാവണം. എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന കൂട്ടുകാരിയായിട്ട്’
നിന്നോട് ഒരുപാട് നന്ദിയുണ്ട്. എപ്പോഴും എന്റെ കൂടെ നിന്നതിന്.. എന്തെങ്കിലും സങ്കടം വരുമ്പോള്‍, വയ്യായ്മ വരുമ്പോള്‍ പോട്ടെ കൊച്ചേ ഒന്നുമില്ല എന്ന് പറയുന്നതിന്, എപ്പോഴും എന്റെ കൂടെ ചേര്‍ന്നു നിന്നതിന്.. എല്ലാത്തിനും ഒരുപാട് സ്‌നേഹം. ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നിനക്ക് തരട്ടെ’ എന്ന് പറഞ്ഞാണ് അനുശ്രീ പിങ്കിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. സ്‌നേഹം അറിയിച്ച് പിങ്കി കമന്റിലെത്തി. അനുശ്രീയുടെ പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടിയുടെ ആരാധകരും എത്തിയിട്ടുണ്ട്.
ടെലിവിഷന്‍ ഷോകളിലൂടെ വന്ന അനുശ്രീയെ സിനിമയിലേക്ക് എത്തിച്ചത് ലാല്‍ ജോസ് ആണ്. ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിലൂടെ ഗംഭീര തുടക്കം കുറിച്ചു. പിന്നെ ഇമേജ് ബ്രേക്ക് ചെയ്‌തൊരു ജൈത്രയാത്രയായിരുന്നു അനുശ്രീയുടേത്. ഇന്ന് മലയാളത്തിലെ ടോപ് നായികമാരില്‍ ഒരാളാണ് അനുശ്രീ.