ഈ വേദന വളരെ വലുതാണ്”! ഒന്ന് കാണണം എന്ന് ആഗ്രഹിക്കാറുണ്ട്; അമൃത സുരേഷിന്റെ അമ്മയുടെ വാക്കുകൾ!
ഭയങ്കര വേദന നിറഞ്ഞ നിമിഷം ആണ് ഞാൻ ഇപ്പോൾ കടന്നു പോകുന്നത്. ജനനവും മരണവും ഒരു യാഥാർഥ്യം ആണ്. ആർക്ക് എപ്പോൾ സംഭവിക്കും എന്നൊന്നും പറയാൻ പറ്റില്ല. ആ റിയാലിറ്റിയെ ഫേസ് ചെയ്താണ് ഇപ്പോൾ എന്റെ യാത്ര. വ്ലോഗ് ഒന്നും വേണ്ട എന്ന് ഞാൻ തീരുമാനിച്ചത് ആയിരുന്നു. അച്ഛൻ തന്നെ ഇപ്പോൾ മനസ്സിൽ പറഞ്ഞപോലെയാണ് ഇത് ചെയ്യണം എന്ന്.
ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അച്ഛന്റെ മരണം നടന്നത് കുറച്ചുനാളുകൾക്ക് മുൻപാണ്. അച്ഛന്റെ ഓർമ്മകളെ കുറിച്ച് അമ്മ ലൈല സുരേഷ് തന്റെ പുതിയ വ്‌ളോഗിലൂടെ സംസാരിക്കുകയാണ്.
പെട്ടെന്നുള്ള മരണം ആയിരുന്നു. സ്ട്രോക്ക് വന്നു വീണതാണ്. ഞാനും ജോലിക്കാരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ പറഞ്ഞിരുന്നു ആളെ കിട്ടില്ല എന്ന്. അച്ഛൻ മരിച്ച ശേഷം ഞാൻ അങ്ങിനെ പുറത്തൊന്നും അമ്പലങ്ങളിൽ അല്ലാതെ പോകാറില്ല. അഭിയുടെ കോഫീ ഷോപ്പിൽ പോയി കുറച്ചു നേരം ഇരിക്കും. ഒന്ന് കാണണം എന്ന് ആഗ്രഹിക്കാറുണ്ട്. പുറത്തൊന്നും പോയേക്കുവല്ലല്ലോ തിരികെ വരാൻ. ഇനിയൊരിക്കലും തിരികെ വരാൻ പറ്റാത്ത ദൂരത്തിലേക്ക് ആണ് പോയിരിക്കുന്നത്.
ഞങ്ങൾ തല്ലുപിടിക്കും. പക്ഷെ ഇപ്പോൾ തല്ലുപിടിക്കാൻ ആ ആളില്ല. മുക്കിലും മൂലയിലും എന്റെ കൂടെ ഉണ്ടായിരുന്ന ആളാണ്. എന്റെ കൂടെയെന്നാണ് പക്ഷെ എന്റെ വിശ്വാസം. വ്ലോഗ് എടുക്കുമ്പോൾ ഒക്കെ ഇവിടെ ഇരുന്നു എന്തേലും കമന്റ് പറയും എന്നോട്. അങ്ങിനെ ഒരാൾ ഇല്ലാതെ ആയതിന്റെ വേദന വളരെ വലുതാണ്. എന്നോട് എപ്പോഴും നിനക്ക് അഭിനയിക്കാൻ പൊയ്ക്കൂടേ, കല്പനയെ പോലെ ഉണ്ടാവും എന്നൊക്കെ പറയുമായിരുന്നു. ഞാൻ ഇടയ്ക്കൊക്കെ വിചാരിക്കും ഒന്ന് കാണാനോ സംസാരിക്കാനോ പറ്റിയിരുന്നു എങ്കിൽ എന്ന്. പുറത്തു പോയത് ആണെങ്കിൽ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാമായിരുന്നു. ഇത് എന്നത്തേക്കും ആയുള്ള യാത്ര ആണ് പോയത്. ആ യാത്രയുടെ വേദനയും ഒറ്റപ്പെടലും ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്