അജിത്ത് ആശുപത്രിയിൽ; കാര്‍ഡിയോ ന്യൂറോ പരിശോധനകള്‍ക്ക് വിധേയനാക്കിയെന്ന് റിപ്പോർട്ട്
വിദേശത്തേക്ക് പോകുന്നതിന് മുമ്പ് അജിത്ത് ആരോഗ്യ പരിശോധനയ്ക്ക് വിധേയനാകാറുണ്ട്, ഇത്തവണയും അജിത്ത് മെഡിക്കൽ പരിശോധനയ്ക്ക് വേണ്ടിയാണ് വിധേയനായത്. അജിത്ത് ഇത് സ്ഥിരമായി ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്
ലയാളത്തിനും തമിഴിനും ഏറെ പ്രിയപ്പെട്ട നടനാണ് അജിത്ത് കുമാർ. അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് താരത്തെ കഴിഞ്ഞദിവസം പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാര്‍ഡിയോ ന്യൂറോ പരിശോധനകള്‍ നടത്തിയ താരത്തിന്റെ ആരോഗ്യ അവസ്ഥ തൃപ്തികരമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
updating…