അങ്ങനെ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി എന്ന് രശ്മിക, കുട്ടിക്കാലം മുതലുള്ള ആഗ്രഹം സാധിച്ച സന്തോഷം പങ്കുവച്ച് നടി!
സാധാരണക്കാരിയായി വളര്‍ന്നു വന്ന നടിയാണ് രശ്മിക മന്ദാന. സിനിമാ പാരമ്പര്യം ഒന്നും ഇല്ലാതെ ഇന്റസ്ട്രിയില്‍ തന്റേതായ ഇടം കണ്ടെത്തി. തന്റെ പ്രയത്‌നം കൊണ്ടാണ് ഓരോന്നും നടി നേടിയെടുക്കുന്നത്. അങ്ങനെ സാധിച്ചെടുത്ത ഒരു സ്വപ്നത്തെ കുറിച്ച് രശ്മിക മന്ദാന പറയുന്നു
തെലുങ്ക് സിനിമാ ലോകം വിട്ട് ബോളിവുഡിലേക്ക് പോയി, അവിടെയും എല്ലാവരുടെയും പ്രിയം പിടിച്ചു പറ്റി നില്‍ക്കുകയാണ് രശ്മിക മന്ദാന. നാഷണല്‍ ക്രഷ് എന്ന വിശേഷണത്തോടെ രശ്മികയുടെ ജൈത്രയാത്ര തുടരുന്നു. തന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം സാധിച്ച സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ നടി.
കുട്ടിക്കാലം മുതലേ പോകാന്‍ ആഗ്രഹിച്ച ഒരു സ്ഥലം, വര്‍ഷങ്ങളായി കൊതിക്കുന്നു അവിടെ ഒന്നെത്താന്‍. എന്നാല്‍ എന്നെക്കൊണ്ട് അത് സാധിയ്ക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷെ ഇന്ന് സാധിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് രശ്മിക ആ സന്തോഷം പങ്കുവയ്ക്കുന്നത്. അതെവിടെയാണ്, അത്രയും ആഗ്രഹിച്ച സ്ഥലം എന്ന് ആരാധകര്‍ ചിന്തിക്കുന്നുണ്ടാവും, മറ്റെവിടെയുമല്ല- ജപ്പാന്‍!
ആനിമേഷന്‍ ലോകത്തെ സ്രഷ്ടാക്കളില്‍ ഒരാള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന് വേണ്ടിയാണ് ജപ്പാനിലേക്ക് ക്ഷണം ലഭിച്ചത്. അതിന്റെ ഭാഗമായി അവിടെ എത്താനും എല്ലാവരെയും കാണാനും സാധിച്ച സന്തോഷവും രശ്മിക പങ്കുവയ്ക്കുന്നുണ്ട്. അങ്ങനെ ആ സ്വപ്‌നം സഫലമായി!
‘ഇവിടെ എല്ലാവരെയും കാണാന്‍ കഴിഞ്ഞു, അവിശ്വസിനീയമായ സ്‌നേഹം ലഭിക്കുന്നു, അത്രയും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഭക്ഷണം, കാലാവസ്ഥ, വളരെ വൃത്തിയുള്ള സ്ഥലം, മനോഹരമായ ആളുകള്‍ എല്ലാം അതിശയകരമാണ്. നന്ദി ജപ്പാന്‍, ശരിക്കും നന്ദി. ഈ സ്ഥലം എനിക്ക് വളരെ സ്‌പെഷ്യലാണ്. വരുന്ന വര്‍ഷങ്ങളിലെല്ലാം ഇവിടേക്ക് ഞാന്‍ തിരികെ വരാന്‍ ശ്രമിക്കും’ രശ്മിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.