ആനന്ദ് അംബാനി തടി കുറച്ചത്: ആസ്തമയും ചികിത്സയും തടിയും തമ്മില്‍
മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ അമിതവണ്ണത്തിന് കാരണമായത് ആസ്തമയെ തുടര്‍ന്നുള്ള ചികിത്സയാണെന്ന് അമ്മ നിത അംബാനി ഒരിക്കല്‍ വെളുപ്പെടുത്തിയിരുന്നു. ആസ്തമയും അതിനുള്ള ചില മരുന്നുകളും തടി വരുത്തുമോയെന്നറിയാം.
മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകനായ ആനന്ദ് അംബാനിയുടെ വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിയ്ക്കുന്നത്. ഇതിനായി ലോകമെമ്പാടുനിന്നും വിശിഷ്ടാതിഥികള്‍ എത്തുന്നുണ്ട്. ഇത്തരം അവസരത്തില്‍ ആനന്ദ് അംബാനിയുടെ ആരോഗ്യസംബന്ധമായ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. നേരത്തെ അമിതവണ്ണമുണ്ടായിരുന്ന ആനന്ദ് അംബാനി ശരീരഭാരം കുറച്ചത് ചര്‍ച്ചയായിരുന്നു.
നേരത്തെ 208 കിലോ ഭാരമുണ്ടായിരുന്ന ആനന്ദ് 108 കിലോയോളം ഭാരം കുറച്ചിരുന്നു. 18 മാസം കൊണ്ട് സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനര്‍ വിനോദ് ഛന്നയുടെ കീഴിലെ ട്രെയിനിംഗ് കൊണ്ടാണ് ഈ നേട്ടം ആനന്ദ് സ്വന്തമാക്കിയത്. യോഗ, ഫംഗ്ഷണല്‍ ട്രെയിനിംഗ്, കാര്‍ഡിയോ വ്യായാമങ്ങള്‍, വെയ്റ്റ് ലിഫ്റ്റിംഗ്, ഓടുക തുടങ്ങിയ വ്യായാമങ്ങളിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആനന്ദ് അംബാനിയുടെ അമിതവണ്ണത്തിന് പുറകില്‍ ആസ്തമ രോഗത്തിനായി ഉപയോഗിച്ച സ്റ്റിറോയ്ഡുകള്‍ ആണെന്ന് അമ്മയായ നിതാ അംബാനി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ആസ്തമ കാരണം ആര്‍ക്കും വണ്ണം വയ്ക്കുന്നില്ല. എന്നാല്‍ ഇതിനായി ഉപയോഗിയ്ക്കുന്ന മരുന്നുകള്‍ ചിലരില്‍ ഈ പാര്‍ശ്വഫലമുണ്ടാക്കാം. ആസ്തമയ്ക്ക് നല്‍കുന്ന കോര്‍ട്ടികോസ്‌റ്റെറോയ്ഡ് പോലുള്ള മരുന്നുകള്‍ വിശപ്പു കൂടാന്‍ കാരണമാകും, ശരീരത്തില്‍ കൊഴുപ്പ അടിഞ്ഞു കൂടാന്‍ ഇടയാക്കും. ശരീരത്തില്‍ വെളളം കെട്ടി നില്‍ക്കാന്‍ ഇടയാക്കും. ഇതെല്ലാം തടി കൂടുന്നതിന് കാരണമാകും. ഇതല്ലാതെ ഈ പ്രശ്‌നമുള്ളവര്‍ക്ക് ശാരീരിക അധ്വാനം കുറയുന്നതും പ്രധാനപ്പെട്ട ഒരു കാരണം തന്നെയാണ്.