അനസ്തേഷ്യ ചെയ്യില്ല, പെയിന്‍ ഉണ്ടാവുമോ എന്നാണ് പേടി; സര്‍ജ്ജറിയ്ക്ക് തയ്യാറായി ആലീസ് ക്രിസ്റ്റി
ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ സര്ജ്ജറിയെ കുറിച്ച് ആലീസ് ക്രിസ്റ്റി യൂട്യൂബ് വീഡിയോ പങ്കുവച്ചത്. നാളെയാണ് സര്‍ജ്ജറി, അതിനുള്ള ഒരുക്കത്തെ കുറിച്ചാണ് നടിയുടെ പുതിയ വീഡിയോ. സര്‍ജ്ജറിയ്ക്ക് ശേഷം കുറച്ച് ദിവസം ഫോണും ലാപ്പും ഒന്നും ഉപയോഗിക്കാന്‍ കഴിയില്ല. മേക്കപ്പ് ചെയ്യാന്‍ പറ്റില്ല എന്നൊക്കെയുള്ള കാര്യങ്ങള്‍ പുതിയ വീഡിയോയില്‍ പറയുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് താനൊരു സര്‍ജ്ജറിയ്ക്ക് തയ്യാറെടുക്കുന്ന വിവരം ആലീസ് ക്രിസ്റ്റി തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചത്. 2006 മുതല്‍ കണ്ണട ഉപയോഗിക്കാന്‍ തുടങ്ങിയതാണ്. അത് കാരണം ചെറിയ ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്. കണ്ണട പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒരു സര്‍ജ്ജറി ചെയ്യുകയാണെന്നാണ് നടി പറഞ്ഞത്. ആ സര്ജ്ജറിയെ കുറിച്ചുള്ള അപ്ഡേഷന് നല്കി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി.
അനസ്ത്യേഷ്യയുടെ ആവശ്യം ഒന്നും ഉണ്ടാവില്ല, പെയിന്‍ ലെസ്സ് സര്‍ജ്ജറിയാണ് എന്നൊക്കെ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ എന്നാലും പെയിന്‍ ഉണ്ടാവുമോ എന്ന ടെന്‍ഷനാണ് തനിക്ക് എന്ന് അലീസ് ക്രിസ്റ്റ് പറയുന്നു. പെയിനിനോട് വളരെ സെന്‍സിറ്റീവാണ് ഞാന്‍. വേദന ഒട്ടും സഹിക്കാന്‍ പറ്റില്ല. അനസ്ത്യേഷ്യ ഇല്ലാതെ എങ്ങനെയാണ് പെയിന്‍ലെസ്സ് സര്‍ജ്ജറി എന്ന് അറിയില്ല. എന്തായാലും സര്‍ജ്ജറി കഴിഞ്ഞാല്‍ കുറച്ച് ദിവസത്തേക്ക് ഫോണും ലാപ്പും ഒന്നും ഉപയോഗിക്കാന്‍ കഴിയില്ല. അതിലാണ് എന്റെ ജോലി മുഴുവന്‍. അതെല്ലാം മാറ്റി വയ്ക്കേണ്ടി വരും