ബാല സര്‍ എന്നെ തല്ലിയിട്ടില്ല, മാനസികമോ ശാരീരകമോ ആയ പീഡനം ഉണ്ടായിട്ടില്ല; ആ സിനിമ ഉപേക്ഷിച്ചതിന് കാരണം വേറെയാണ്; വിശദീകരണവുമായി മമിത ബൈജു
തമിഴില്‍ ഏറെ വിവാദമായ സിനിമയായിരുന്നു വനാങ്കന്‍. സംവിധായകന്‍ ബാലയും നടന്‍ സൂര്യയും തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരില്‍ ഉപേക്ഷിക്കുന്ന അവസ്ഥ വരെ എത്തിയ ചിത്രത്തില്‍ നിന്ന് മമിത ബൈജുവും പിന്മാറിയത് വാര്‍ത്തയായിരുന്നു. പിന്നാലെ നടി നല്‍കിയ അഭിമുഖം തമിഴകത്ത് ചര്‍ച്ചയായി. ഇപ്പോഴിതാ അതിന് വിശദീകരണം നല്‍കി എത്തിയിരിക്കുകയാണ് മമിത ബൈജു
പ്രേമലു എന്ന സിനിമ ഭാഷകളുടെ അതിര്‍ വരമ്പ് ഭേധിച്ച് ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. മലയാളത്തിലെ കലക്ഷന്‍ രെക്കോര്‍ഡുകള്‍ എല്ലാം തിരുത്തിയെഴുതി സിനിമ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ഇതാ, നായികയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിയ്ക്കുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മലയാളം മാധ്യമത്തിന് മമിത ബൈജു നല്‍കിയ അഭിമുഖം തമിഴ് സിനിമാ ലോകത്തേക്ക് എത്തിയത് തീര്‍ത്തും മറ്റൊരു രൂപത്തിലാണ്.
പ്രേമലുവിന്റെ പ്രമോഷനിടയില്‍ മമിത അഭിനയിച്ച വനാങ്കന്‍ എന്ന ചിത്രത്തെ കുറിച്ച് അവതാരകന്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. തമിഴില്‍ വന്‍ വിവാദമായ ഒരു സിനിമയെ കുറിച്ച് പ്രതികരിച്ചപ്പോള്‍ നമിത അല്പം ഒന്ന് അശ്രദ്ധ കാണിച്ചു എന്നതാണ് അതിലെ ഏറ്റവും വലിയ തെറ്റ്. പിന്മാറിയ ചിത്രത്തെ കുറിച്ച് പ്രതികരിക്കവെ സംവിധായകന്‍ തന്നെ അഭിനയം പഠിപ്പിച്ചതിനെ കുറിച്ച് പറയുകയായിരുന്നു മമിത.