സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ കേക്ക്! യോ യോ ഹണി സിംഗ് ഉര്‍വശിയ്ക്ക് കൊടുത്ത ബര്‍ത്ത് ഡേ കേക്കിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍, ഇത് ചരിത്രമാവണം എന്ന് ഹണി സിംഗ്!
ഇതുവരെ ഒരു സഹപ്രവര്‍ത്തകനും, തന്റെ കൂടെ പ്രവൃത്തിച്ച ആള്‍ക്ക് കൊടുക്കാത്ത അത്രയും വലിയ സമ്മാനം തനിക്ക് തന്റെ സഹപ്രവര്‍ത്തകയ്ക്ക് നല്‍കണം എന്ന തീരുമാനത്തിന്റെ പുറത്താണ് ഹണി സിംഹ് കോടികള്‍ വരുന്ന ബര്‍ത്ത് ഡേ കേക്ക് ഉര്‍വശി റൗത്തേലയ്ക്ക് നല്‍കിയത്, അതും സ്വര്‍ണത്തിന്റെ കേക്ക്
കഴിഞ്ഞ ദിവസം ആയിരുന്നു നടി ഉര്‍വശി റൗത്തേലയുടെ മുപ്പതാം ജന്മദിനം. ബര്‍ത്ത് ഡേ സെലിബ്രേഷന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ട് അതെല്ലാം വൈറലാകുകയും ചെയ്തു. ചുവന്ന നിറത്തിലുള്ള ഗൗണ്‍ ധരിച്ച് ഉര്‍വശി കേക്ക് മുറിക്കുന്നതും സമീപത്ത് യോ യോ ഹണി സിംഗ് നില്‍ക്കുന്നതുമൊക്കെ വീഡിയോയും ഫോട്ടോകളിലും എല്ലാം കാണാം. സ്വര്‍ണത്തിന്റെ നിറമുള്ള ത്രി-ടയര്‍ കേക്കും ചിത്രങ്ങളിലുണ്ട്.
എന്നാല്‍ യോ യോ ഹണി സിംഗ്, കശാപ്പ് ചെയ്യുന്നത് പോലെ വെട്ടി മുറിച്ച് ഉര്‍വശിയുടെ വായില്‍ വച്ചു കൊടുക്കുന്നത് മറ്റൊരു കേക്ക് ആണ്. സ്വര്‍ണത്തില്‍ പൊതിഞ്ഞ കേക്ക് അല്ല. അപ്പോള്‍ ആ കേക്ക് എന്താണ് മുറിക്കാത്തത് എന്നതിന്റെ സര്‍പ്രൈസ് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അത് വെറും കേക്ക് അല്ല, 24 കാരറ്റ് സ്വര്‍ണമാണ്. യോ യോ ഹണി സിംഗ് ഉര്‍വശി റൗത്തേലയ്ക്ക് ബര്‍ത്ത് ഡേ സമ്മാനമായി നല്‍കിയിരിക്കുന്നത് ഒറിജിനല്‍ സ്വര്‍ണമാണ്. മൂന്ന് കോടി രൂപയോളം വില മതിക്കുന്ന സ്വര്‍ണത്തിന്റെ കേക്ക്!
2014 ല്‍ പുറത്തിറങ്ങിയ ലവ് ഡോസ് എന്ന ആലബത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. അത് ഇന്റര്‍നാഷണല്‍ ലെവലില്‍ ശ്രദ്ധ നേടിയ യോ യോ ഹണി സിംഗിന്റെ വര്‍ക്ക് ആയിരുന്നു. അതിന് ശേഷം ഇരുവരും ഇപ്പോള്‍ അതിന്റെ രണ്ടാം ഭാഗമായ, സെക്കന്റ് ഡോസ് എന്ന പ്രൊജക്ടിന്റെ പണിപ്പുരയിലാണ്. ആ ടീമിനൊപ്പമാണ് ഉര്‍വശി തന്റെ മുപ്പതാം ജന്മദിനം ആഘോഷിച്ചിരിയ്ക്കുന്നത്