ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഇരുന്നു തന്നെ വയറും അരക്കെട്ടും കുറയ്ക്കാം
ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് വയറും തടിയും അരക്കെട്ടുമെല്ലാം കൂടുന്നത് സാധാരണയാണ്. ഇത് കുറയ്ക്കാന്‍ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയാം.
വയറിലെ കൊഴുപ്പും അരക്കെട്ടിലെ കൊഴുപ്പുമെങ്കില്‍ ഇത് അപകടകരവുമാണ്. ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ പ്രശ്‌നം കൂടുതല്‍. എത്ര തന്നെ ഭക്ഷണം കുറച്ചാലും ഇവരില്‍ ഈ പ്രശ്‌നം കൂടുതലായിരിയ്ക്കും. ഇവര്‍ക്ക് പരിഹാരമായി ചെയ്യാവുന്ന ഒന്നുണ്ട്. ഇരുന്നു കൊണ്ടുതന്നെ, ആയാസരഹിതമായി, ജോലി ചെയ്യുന്നതിന് ഇടയില്‍ പോലും ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്നാണിത്.
ഇരുന്ന് കൊണ്ട് ചെയ്യാവുന്ന ബ്രീത്തിംഗ് എക്‌സര്‍സൈസാണ് ഇത്. ഇത് നാം ഇരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം ചെയ്യാന്‍ സാധിയ്ക്കും. വയറിന് ചലനമുണ്ടാകുന്ന വിധത്തില്‍ ശ്വാസമെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യാം. ശ്വാസം ഉള്ളിലേയ്‌ക്കെടുക്കുമ്പോള്‍ വയര്‍ വീര്‍ക്കാന്‍ പാകത്തില്‍ ശ്വാസം ഉള്ളിലേയ്‌ക്കെടുക്കാം. ഇത് കഴിയുന്നത്ര സമയം പിടിയ്ക്കാം. പിന്നീട് പുറത്തേയ്ക്ക് വിടാം. ഇത് എത്ര തവണ വേണമെങ്കിലും ചെയ്യാം.