ഫോണില്‍ നിന്ന് ഇപ്പോഴും സുബിയുടെ നമ്പര്‍ ഡിലീറ്റ് ചെയ്തിട്ടില്ല, അവസാന യാത്ര വരെ കൂടെ ഞാന്‍ ഉണ്ടായിരുന്നു; ഇമോഷണലായി ടിനി ടോം പറയുന്നു.
ഫെബ്രുവരി 22, മലയാളികളുടെ പ്രിയപ്പെട്ട സുബി സുരേഷിന്റെ ഒന്നാം ചരമവാര്‍ഷികമാണ് ഇന്ന്. ഉറ്റ സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും എല്ലാം നടിയ്ക്ക് പ്രണാമം അര്‍പ്പിച്ച് സോഷ്യല്‍ മീഡിയിയല്‍ എത്തിയിരുന്നു. ടിനി ടോമിന്റെ വികാരഭരിതമായ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്
ലയാള സിനിമ – ടെലിവിഷന്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണ വാര്‍ത്തയായിരുന്നു സുബി സുരേഷിന്റേത്. കലാഭവന്‍ മണിയുടെ മരണത്തിന് ശേഷം ഇത്രയധികം കേരളക്കര ഇമോഷണലായ മറ്റൊരു മരണം ഉണ്ടായിരുന്നില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അത് സത്യമായിരുന്നു. പെട്ടന്നാണ് ആ മരണ വാര്‍ത്ത വന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ, നാല്‍പത്തിയൊന്നാം വയസ്സില്‍ സുബി നമ്മെ വിട്ടുപിരിഞ്ഞു.
ഫെബ്രുവരി 22, ഇന്ന് സുബിയുടെ ഒന്നാം ചരമ വാര്‍ഷികമാണ്. ഇന്റസ്ട്രിയിലുള്ള പല ഉറ്റ സുഹൃത്തുക്കളും വേദനയോടെ ഈ ദിവസത്തെ ഓര്‍ക്കുന്നു. ബീന ആന്റണി, ഗിന്നസ് പക്രു, പാഷാണം ഷാജി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ കണ്ണീരോടെ നടിയെ ഓര്‍ക്കുന്നു. പ്രണാമമര്‍പ്പിച്ച് പലരും സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചു. വളരെ വികാരഭരിതനായി ടിനി ടോം പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സുബി ഫാന്‍സിന്റെ പേജില്‍ വൈറലാവുന്നത്. സുബിയുടെ ഫോണ്‍ നമ്പര്‍ ഇന്നും താന്‍ ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് ടിനി ടോം പറയുന്നു.