പുറകെ നടന്ന് പ്രേമിച്ചുകെട്ടി, കല്യാണം കഴിഞ്ഞിട്ട് 20 വര്‍ഷങ്ങള്‍; ഇപ്പോഴും പ്രേമിക്കുന്നതിന് പ്രശ്‌നം ഒന്നുമില്ലല്ലോ, വാലന്റൈന്‍സ് ഡേ ചിത്രങ്ങള്‍ പങ്കുവച്ച് അഖില ആനന്ദ്
20 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അഖില ആനന്ദിന്റെയും ശ്യാമിന്റെയും വിവാഹം. അന്നും പുറകെ നടന്ന് പ്രണയിച്ച് വിവാഹം ചെയ്തതാണ്. വര്‍ഷങ്ങള്‍ ഇത്രയും ആയിട്ടും പ്രണയത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അല്പം വൈകിയാണെങ്കിലും വാലന്റൈന്‍സ് ഡേ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഗായിക
വാലന്റൈസ് ഡേ കഴിഞ്ഞിട്ട് മൂന്ന് ദിവസമായി. പക്ഷെ കുറച്ച് വൈകി ഫോട്ടോസ് പങ്കുവച്ചാല്‍ പ്രശ്‌നം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചാണ് അഖില ആനന്ദ് ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വെള്ള ഡ്രസ്സില്‍, രണ്ട് പെരും പെര്‍ഫക്ട് കപ്പിള്‍സ് ആയി വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
ഇപ്പോഴും മധുരപ്പതിവേഴില്‍ പ്രണയം ആഘോഷിക്കുകയാണ് രണ്ട് പേരും. എന്നാല്‍ വിവാഹം കഴിഞ്ഞ്, ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിട്ട് 20 വര്‍ഷങ്ങളായി എങ്കിലും പ്രണയത്തിന് ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല എന്ന് അഖിലയുടെ ചിത്രങ്ങള്‍ കണ്ടാല്‍ മനസ്സിലാവും. 2004 ല്‍ ആയിരുന്നു അഖിലയുടെയും ശ്യാമിന്റെയും വിവാഹം.
പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം നേരത്തെ ഒരു ടെലിവിഷന്‍ ഷോയില്‍ ശ്യാമും അഖിലയും സംസാരിച്ചിരുന്നു. ടാന്‍ഡം കോളേജില്‍ വച്ചാണ് അഖിലയും ശ്യാമും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പ്രണയിക്കാനായി തന്നെയാണ് ഞാന്‍ കോളേജില്‍ വന്നത് എന്ന് ശ്യാം വ്യക്തമാക്കിയിരുന്നു. അന്ന് ഏഷ്യനെറ്റില്‍ എല്ലാം ഷോ ചെയ്ത് താരപ്രഭയില്‍ നില്‍ക്കുന്ന കോളേജ് കുമാരിയാണ് അഖില. അങ്ങനെ ശ്രദ്ധിച്ചു, പിന്നീട് പിന്നാലെ നടന്ന് പ്രണയിച്ചു.