ആരാണ് തൃഷയുടെ കാമുകന്‍? കൈ നിറയെ പൂക്കളം, മുഖത്ത് നാണവുമായി തൃഷ പങ്കുവച്ച പോസ്റ്റിന്റെ പൊരുള്‍ തേടി ആരാധകര്‍
ഒരിക്കല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിപ്പോയി എങ്കിലും, ഇനി വിവാഹമേ കഴിക്കില്ല എന്നില്ലല്ലോ. പ്രണയത്തിലാണ് എന്ന സൂചന നല്‍കി തൃഷ കൃഷ്ണ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്
ഇന്നലെ ലോകമെമ്പാടുമുള്ള കമിതാക്കള്‍ എല്ലാം പ്രണയം ആഘോഷിക്കുകയായിരുന്നു. അതിന്റെ അലയടി ഇങ്ങ് സോഷ്യല്‍ മീഡിയയിലും ശക്തമായി പ്രതിഫലിച്ചു. പ്രണയിക്കുന്നവരും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവരും എല്ലാം അനുഭവങ്ങളും ആശംസകളും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി. ചില സെലിബ്രിറ്റികള്‍ മറച്ചുവച്ച ചില പ്രണയങ്ങള്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതും ആരാധകര്‍ ഏറ്റെടുത്തു.
എന്നാല്‍ നടി തൃഷ കൃഷ്ണയുടെ പോസ്റ്റാണ് ആരാധകരെ മൊത്തതില്‍ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. പ്രണയത്തിലാണ് എന്ന സൂചന നല്‍കി തൃഷ കൃഷ്ണ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ എറ്റെടുത്തിരിക്കുകയാണ്. കൈ നിറയെ റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കയും, മുഖത്ത് ചെറിയൊരു നാണവുമൊക്കെയായിട്ടുള്ള ചിത്രങ്ങളാണ് തൃഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്
അത് കണ്ടതും, തൃഷയുടെ കാമുകനെ തിരക്കി ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്രയധികം പൂച്ചെണ്ടുകള്‍ തന്ന്, നിന്നെ ഇത്രയധികം ലജ്ജാവതിയാക്കിയത് ആരാണെന്ന് ചോദിച്ച് കമന്റുകള്‍ എത്തിയിട്ടുണ്ട്. ആരായിരുന്നാലും ഈ ബന്ധം വിവാഹം വരെ എത്തട്ടെ, തൃഷയ്ക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്നൊക്കെയാണ് ആരാധകരുടെ ആശംസകളും പ്രശംസകളും എല്ലാം.