Malvika Krishnadas: അടുത്തില്ല, ഒന്ന് കാണാനും വിളിക്കാനും പറ്റുന്നില്ല; വിവാഹ ശേഷമുള്ള ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് മാളവിക തേജസിന് കൊടുത്ത സര്‍പ്രൈസ്!
വിവാഹം കഴിഞ്ഞ് അധികാലം ഒന്നും തേജസ്സിന് അവധിയുണ്ടായിരുന്നില്ല. മര്‍ച്ചന്റ് നേവിക്കാരനായ തേജസ് ഉടനെ തിരിച്ചുപോയെങ്കിലും വിശേഷങ്ങള്‍ എല്ലാം മുടങ്ങാതെ മാളവിക പങ്കുവയ്ക്കാറുണ്ട്. തേജസ്സിന് കൊടുത്ത ബര്‍ത്ത് ഡേ സര്‍പ്രൈസിനെ കുറിച്ചാണ് ഇപ്പോള്‍ മാളവിക പറയുന്നത്.
നായികാ നായകന്‍ എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായതാണ് മാളിവിക കൃഷ്ണദാസും തേജസ് ജ്യോതിയും. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടതിനെ കുറിച്ച് ആളുകള്‍ക്കറിയില്ലായിരുന്നു. നായികാ നായകന് ശേഷം തേജസ് പിന്നെ അഭിനയ ലോകത്തൊന്നും ഉണ്ടായിരുന്നില്ല. ഡാന്‍സും റിയാലിറ്റി ഷോകളും യൂട്യൂബ് വീഡിയോസുമൊക്കെയായി മാളവിക സജീവമായിരുന്നു. പെട്ടന്നൊരു ദിവസം തേജസിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച്, ഞങ്ങള്‍ വിവാഹിതരാകാന്‍ പോകുകയാണ് എന്ന വാര്‍ത്ത പുറത്തുവിട്ടത് ഒരു ഞെട്ടലായിരുന്നു.
പിന്നീട് വിവാഹ വിശേഷങ്ങും, ഹണിമൂണ്‍ ചിത്രങ്ങളും, അത് കഴിഞ്ഞുള്ള കുടുംബവിശേഷങ്ങളുമൊക്കെയായി മാളിവിക സ്ഥിരം യൂട്യൂബില്‍ എത്താറുണ്ട്. മര്‍ച്ചന്റ് നേവിക്കാരനാണ് തേജസ്. വിവാഹത്തിന് ശേഷം അധികം അവധിയൊന്നും ഉണ്ടായിരുന്നില്ല. തേജസ് യുകെയിലേക്ക് തിരികെ പോയപ്പോഴും തേജസിന്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെയായി മാളവിക സജീവമായി നിന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ ബര്‍ത്ത് ഡേ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
ബര്‍ത്ത് ഡേ സ്‌പെഷ്യല്‍ പോസ്റ്റ് പങ്കുവച്ച് നേരത്തെ തന്നെ മാളവിക ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. ‘എന്റെ ബെസ്റ്റ് ഫ്രണ്ടായ, എന്റെ ജീവിതത്തിലെ പ്രണയമായ, സന്തതസഹചാരിയായ, ഗോസിപ്പ് പങ്കാളിയായ, സ്വകാര്യ എന്റര്‍ടൈന്‍മെന്റായ, എന്റെ പരാതിപ്പെട്ടിയായ ആള്‍ക്ക് ജന്മദിനാശംസകള്‍. പെട്ടന്ന് നേരില്‍ കാണാനുള്ള ദിവസം എണ്ണി കാത്തിരിയ്ക്കുകയാണ്’ എന്ന് പറഞ്ഞാണ് മാളവികയുടെ പോസ്റ്റ്. ഏറ്റവും ഒടുവില്‍ തേജ് എടുത്ത് അയച്ചു തന്ന സെല്‍ഫി ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു. ഇത് പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലേണ്ട, ക്യൂട്ടായി തോന്നിയതുകൊണ്ട് പങ്കുവച്ചതാണെന്നും താരം പറഞ്ഞിട്ടുണ്ട്.