പ്രണയ വിവാഹം ആയിരിക്കും’! ഭാര്യയാവാനും അമ്മയാവാനും ഇഷ്ടമാണ്, ഇൻസ്റ്റാഗ്രാമിൽ പ്രൊപോസൽ വരും; വിവാഹത്തെ കുറിച്ച് മീനാക്ഷി രവീന്ദ്രൻ!
ഒരു വർഷം മുഴുവൻ ഓടി നടന്നു സിനിമ ചെയ്യണം എന്നൊന്നും എനിക്ക് ആഗ്രഹവും ഇല്ല. നല്ല കഥാപാത്രങ്ങൾ ചെയ്യണം പിന്നെ ഒരു സമയം ആവുമ്പോൾ നമുക്ക് ഒരു വിശ്വാസം വരില്ലേ, ഇനി എന്നെ സിനിമകളിലേക്ക് വിളിച്ചോളും എന്ന്. അതാണ് എന്റെ സെറ്റിലാവൽ.
ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മീനാക്ഷി രവീന്ദ്രൻ. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ കരിയർ ആരംഭിച്ച മീനാക്ഷി തനിക്ക് ഏറെ പ്രീയപ്പെട്ട എയർ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് എത്തിയത്. മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രമായ പ്രേമലുവിന്റെ വിശേഷങ്ങളുമായി എത്തിയ മീനാക്ഷിയുടെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സെറ്റിൽ ആയ ശേഷമേ വിവാഹം കഴിക്കൂ, അത് പക്ഷെ പ്രണയ വിവാഹം ആയിരിക്കും” എന്ന് മീനാക്ഷി പറഞ്ഞതിനെ കുറിച്ച് അവതാരകൻ ചോദിച്ചിരുന്നു. “എന്റെ കാഴ്ചപ്പാടിൽ ഞാൻ സെറ്റിലാവുക എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് എന്റെ പ്രതീക്ഷയ്ക്ക് ഒത്ത് ഞാൻ വളർന്നു കഴിഞ്ഞാൽ ഞാൻ സെറ്റിലായി എന്നാണ്. ഒരുപാട് പണം എന്നൊന്നും അല്ല. എങ്കിലും പണം നമ്മുടെ ലൈഫ് സ്റ്റൈലിന്റെ ഭാഗമാണല്ലോ. പൈസ ഇല്ലാതെ മണ്ണ് വാരി തിന്നാൻ ഒന്നും പറ്റില്ലല്ലോ. നമ്മൾ എല്ലാവരും പണിയെടുക്കുന്നത് പൈസ കിട്ടാൻ വേണ്ടി അല്ലേ. എന്ന് കരുതി കുമിഞ്ഞു കൂടുന്ന പൈസ വേണം എന്നൊന്നുമില്ല.