വയസ്സ് 41, വിവാഹം കഴിച്ചിട്ടില്ല, ഐശ്വര്യ രജനികാന്തുമായുള്ള പ്രണയം വിവാഹം വരെ എത്തി മുടങ്ങിപ്പോയത് എങ്ങനെ?, 150 കോടി ആസ്തിയുടെ ചിമ്പുവിന്റെ ഇപ്പോഴത്തെ ജീവിതം?

വിവാദങ്ങള്‍ക്കൊപ്പമാണ് ചിമ്പു എന്ന നടനും വളര്‍ന്നത്. നായകനായി തുടക്കം കുറിച്ച കാലം മുതല്‍ തന്നെ പല തരത്തിലുള്ള വിവാദങ്ങളും ചിമ്പുവിന്റെ പേരിലുണ്ടായിരുന്നു. നിര്‍മാതാവിന അനാവശ്യ ചെലവുകള്‍ ഉണ്ടാക്കുന്ന നടന്‍, പിടിവാശിക്കാരന്‍, പ്രണയ ഗോസിപ്പുകള്‍ അങ്ങനെ ചിമ്പുവിനെ കുറിച്ച് വരാത്ത വാര്‍ത്തകളില്ല.

താരകുടുംബത്തില്‍ നിന്നുമാണ് ചിമ്പു സിനിമാ ലോകത്തേക്ക് വരുന്നത്. അച്ഛനും അമ്മയും അഭിനയത്തില്‍ സജീവമായി നില്‍ക്കുന്ന കാലത്ത് ബാലതാരമായി തുടക്കം കുറിച്ചു. നായകനായി വന്നതിന് ശേഷവും ചിമ്പു മുന്‍നിര നായകന്മാര്‍ക്കൊപ്പം മിന്നിത്തിളങ്ങി. ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരോടെയാണ് ചിമ്പു സിനിയിലേക്ക് വന്നത് തന്നെ. പക്ഷെ മുന്നോട്ട് ഒരു വളര്‍ച്ച നടനുണ്ടായില്ല. തമിഴ് മാധ്യമപ്രവര്‍ത്തകനായ പാണ്ഡിയന്‍ ചിമ്പുവിന്റെ കരിയറില്‍ എന്താണ് സംഭവിച്ചത് എന്ന് തുറന്നു പറയുന്നു.

ഇന്ന് ഫെബ്രുവരി 3, ചിമ്പുവിന്റെ ജന്മദിനമാണ്. നാല്‍പത്തിയൊന്നും ജന്മദിനം ആഘോഷിക്കുന്ന ചിമ്പുവിനെ കുറിച്ചുള്ള പലവിധ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. അക്കൂട്ടത്തിലാണ് പാണ്ഡിയന്റെ തുറന്നുപറച്ചിലും വൈറലാവുന്നത്. നായകനായി മിന്നി നില്‍ക്കുന്ന കാലത്തെ ചില പിടിവാശികളും നെഗറ്റീവ് പബ്ലിസിറ്റിയുമാണ് ചിമ്പുവിന്റെ പരാജയങ്ങള്‍ക്ക് കാരണം എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

അച്ഛന്റെ സിനിമകളിലൂടെയാണ് ചിമ്പു നായകനായി മുന്നേറിയത്. എന്നാല്‍ മാറി ഒരു സിനിമ ചെയ്തപ്പോള്‍, സാമ്പത്തിക പ്രശ്‌നം കാരണം അത് കുറേക്കാലം പെട്ടിക്കകത്തായി. അതോടെ രാശിയില്ലാത്ത നടന്‍ എന്ന വിളിപ്പേര് കിട്ടി. അതിന് പുറമെ ചില പിടിവാശികളും ചിമ്പുവിനുണ്ടായിരുന്നു. പാട്ട് രംഗങ്ങളില്‍ അഭിനയിക്കുന്ന ഡാന്‍സേഴ്‌സ് എല്ലാം മുംബൈയില്‍ നിന്ന് കൊണ്ടുവരണം, നടിമാര്‍ ആരൊക്കെയായിരിക്കണം എന്നൊക്കെയുള്ള ചിമ്പുവിന്റെ നിബന്ധനകള്‍ കരിയറിനെ മോശമായി ബാധിച്ചു.

അജിത്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പം വളരേണ്ട നടനായിരുന്നു. പക്ഷെ ചില വിവാദങ്ങളും, ഇത്തരം ചില ആരോപണങ്ങളുമാണ് കരിയറിനെയും ജീവിതത്തെയും എതിര്‍ ദിശയിലേക്ക് കൊണ്ടുപോയത്. ചിമ്പുവിനെ നായകനാക്കിയാല്‍ പ്രൊഡ്യൂസേഴ്‌സിന് ചെലവ് കൂടുതലാണ് എന്ന കരക്കമ്പി പരക്കെ പടര്‍ന്നതോടെ, ചിമ്പു നായകനാകുന്ന സിനിമ നിര്‍മിയ്ക്കാന്‍ ആളില്ലാത്ത അവസ്ഥവന്നു.

ആറ് മണിക്ക് ഷൂട്ടിങ് ഉണ്ട് എന്ന് പറഞ്ഞാല്‍ പതിനൊന്ന് മണിക്കാണ് അന്നൊക്കെ ചിമ്പു ഷൂട്ടിങിന് വന്നിരുന്നത്. രാത്രികാല ഷൂട്ടിങിനൊന്നും നില്‍ക്കുകയുമില്ല. ഷോട്ടുകള്‍ എല്ലാം പെട്ടന്ന് തീര്‍ക്കുമെങ്കിലും, നന്നായി അഭിനയിക്കുമെങ്കിലും ചിമ്പുകാരണം നിര്‍മാതാക്കള്‍ക്ക് പലപ്പോഴും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമത്രെ. ആഘോഷ ജീവിതത്തിനാണ് ചിമ്പു പ്രാധാന്യം കൊടുക്കുന്നത്. ഒരു സിനിമ ഷൂട്ടിങ് കഴിഞ്ഞാല്‍ നേരെ വിദേശത്ത് പോയി അടിച്ചുപൊളിച്ചുവരും. സെറ്റില്‍ എത്തിയാല്‍ പല നിബന്ധനകളും പിടിവാശിയുമാണ്.

ഈ സമയത്ത് തന്നെയായിരുന്നു രജിനികാന്തിന്റെ മകള്‍ ഐശ്വര്യ രജിനികാന്തുമായുള്ള ചിമ്പുവിന്റെ പ്രണയവും. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു അത്. എന്നാല്‍ ആ ബന്ധവും ചിമ്പുവിന്റെ പിടിവാശി കാരണം ഇല്ലാതെയായി എന്നാണ് പാണ്ഡിയന്‍ പറയുന്നത്. അതിന് ശേഷം ഈ പ്രായവം വരെയും ചിമ്പുവിന് വിവാഹം നടന്നിട്ടില്ല. അച്ഛന്‍ ടി രാജേന്ദ്രനും, അമ്മ ഉഷയ്ക്കും ഇന്നും തീരാത്ത വേദനയാണ് ചിമ്പുവിന് ഒരു മാംഗല്യയോഗം കാണാത്തത്.

ഇപ്പോഴാണ് ചിമ്പു സിനിമയെയും ജീവിതത്തെയും സീരിയസായി കണ്ടു തുടങ്ങിയത്. ജീവിതത്തിലും, സിനിമയിലും സംഭവിച്ച പരാജയങ്ങളെ കുറിച്ച് പറഞ്ഞ് ഇമോഷണലാവുന്ന ചിമ്പുവിന്റെ വീഡിയോകളും മറ്റും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമകള്‍ പലതും എഫേര്‍ട്ട് ഇട്ട് ചെയ്യുന്നുണ്ട് എങ്കിലും ഒരു ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് നേടാന്‍ ചിമ്പുവിന് സാധിയ്ക്കുന്നില്ല.

ഇതിനിടയില്‍ 150 കോടിയോളം നടന്‍ സമ്പാദിച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരം, 100 കോടി മുതല്‍ 150 കോടി വരെ ആസ്തിയുണ്ട് ചിമ്പുവിന്. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ നടന്‍ വാങ്ങുന്നത് 15 കോടി രൂപയാണ്. പത്ത് കോടിയോളം വിലമതിക്കുന്ന ആഡംബര കാറുകളും ചിമ്പുവിനുണ്ട്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More