മുന്‍ഭര്‍ത്താവിന്റെ വീഡിയോയ്ക്ക് താഴെ വീണ നായരുടെ കമന്റ്; ജീവിതം ആഘോഷിക്കുന്ന അമന്റെ പുതിയ ലുക്ക് കണ്ട് നടി പറഞ്ഞത്
2022 ല്‍ ആണ് വീണ നായരും ഭര്‍ത്താവ് ആര്‍ജെ അമനും വേര്‍പിരിഞ്ഞത്. പരസ്പരം ഒത്തുപോകാത്തതിനാല്‍ ഞങ്ങള്‍ വേര്‍പിരിയുകയാണ് എങ്കിലും മകന് വേണ്ടി ബന്ധം വേര്‍പെടുത്തുന്നില്ല എന്ന് അമന്‍ വ്യക്തമാക്കിയിരുന്നു. നല്ല സൗഹൃദത്തോടെയാണ് ഇരുവരും പിരിഞ്ഞത്. അത് സാക്ഷ്യപ്പെടുത്തുന്നതാണ് വീണയുടെ പുതിയ കമന്റ്
മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ്ഗ് സ്‌ക്രീനിലും തന്റേതായ ഇടം നേടിയെടുത്ത നടിയാണ് വീണ നായര്‍. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചെല്ലാം പല തവണ വീണ തുറന്ന് പറഞ്ഞിട്ടുണ്ട്. 2022 ലാണ് ആര്‍ജെ അമനുമായി വീണ വേര്‍പിരിഞ്ഞത്. പരസ്പരം ഒത്തുപോകാത്തതിനാല്‍ വേര്‍പിരിയുന്നു എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ അമനും വീണയും പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു. പിരിഞ്ഞെങ്കിലും മകന് വേണ്ടി ഞങ്ങള്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നില്ല എന്നാണ് വീണയും അമനും പറഞ്ഞത്.
വേര്‍പിരിഞ്ഞെങ്കിലും തങ്ങള്‍ക്കിടയില്‍ വിദ്വേഷം ഒന്നും തന്നെയില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ആര്‍ജെ അമന്റെ പുതിയ പോസ്റ്റിന് താഴെ വന്ന വീണ നായരുടെ കമന്റ്. ചുള്ളന്‍ ലുക്കിലുള്ള ഏതാനും ചിത്രങ്ങള്‍ കോര്‍ത്ത് വച്ച് ഒരു വീഡിയോ ആണ് അമന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിയ്ക്കുന്നത്. മലേഷ്യയിലെ ലാങ്ക്വായില്‍ നിന്നുള്ള ചിത്രങ്ങളാണ് എന്ന് അമന്‍ ഹാഷ് ടാഗില്‍ വ്യക്തമാക്കുന്നുണ്ട്. ജീവിതം ആഘോഷിക്കുകയാണ് എന്നും, സന്തോഷവും തമാശയും നിറഞ്ഞ യാത്രയാണ് എന്നും ഹാഷ് ടാഗില്‍ അമന്‍ പറയുന്നു.