പറ്റിയ ആള്‍ കൂടെയുണ്ടെങ്കില്‍ സന്തോഷത്തോടെ ഇരിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടതില്ല; ഭര്‍ത്താവിനെ കുറിച്ച് രക്ഷ ദല്ലു പറഞ്ഞത്
സാന്ത്വനം സീരിയലിലെ അപ്പുക്കിളിയെ അത്ര പെട്ടന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. സീരിയല്‍ അവസാനിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രക്ഷ. ഭര്‍ത്താവിനൊപ്പമുള്ള പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി
രക്ഷ ദല്ലു എന്ന് പറഞ്ഞാല്‍ ടിവി പ്രേക്ഷകര്‍ക്ക് പെട്ടന്നങ്ങോട്ട് മനസ്സിലാവണം എന്നില്ല, എന്നാല്‍ അമരാവതിയിലെ രാജശേഖരന്‍ തമ്പിയുടെ മകള്‍, സാന്ത്വനത്തിലെ ഹരികൃഷ്ണന്റെ ഭാര്യ അപര്‍ണ എന്ന അപ്പുവിനെ പരിചയപ്പെടുത്താല്‍ അതില്‍ക്കൂടുതല്‍ ആമുഖങ്ങളൊന്നും ആവശ്യമില്ല. സാന്ത്വനം അവസാനിച്ചുവെങ്കിലും ‘അപ്പുക്കിളിയെ’ പ്രേക്ഷകര്‍ മറന്നിട്ടില്ല.
സാന്ത്വനത്തിന്റെ ഹാങ് ഓവറിലാണ് ഇപ്പോഴും സീരിയലിലെ പല സെലിബ്രിറ്റികളും. ലൊക്കേഷനിലെ പല ഓര്‍മകളുമാണ് പോസ്റ്റിലും സ്‌റ്റോറിയിലും എല്ലാം പങ്കിടുന്നത്. അതിനിടയിലാണ് രക്ഷ ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലെത്തിയത്. ഗോപികയുടെ കല്യാണത്തിന് പോകാന്‍ ഒരുങ്ങിയ ഗെറ്റപ്പില്‍ നില്‍ക്കുമ്പോള്‍, ഭര്‍ത്താവിനൊപ്പം എടുത്ത ഫോട്ടോ ആണ് രക്ഷ പങ്കുവച്ചിരിയ്ക്കുന്നത്.
‘പറ്റിയ ആള്‍ കൂടെ ഉണ്ടാവുമ്പോള്‍ സന്തോഷത്തോടെ ഇരിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടതില്ല. അത് താനെ സംഭവിച്ചോളും’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് രക്ഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അത് ശരിവച്ച് അപ്പുവിന്റെ ഫാന്‍സ് പലരും കമന്റ് ബോക്‌സിലെത്തി. ഇരുവരുടെയും ജോഡി പൊരുത്തത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളമായി വരുന്നുണ്ട്. അപ്പുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നാണ് സാന്ത്വനം ആരാധകരുടെ കമന്റ്‌സ്.