എൻ്റെ യാത്രയിലുടനീളം എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി’! ഒരുമിച്ച് ഇനിയും നമ്മൾ വളരും; പ്രീയപ്പെട്ടവരുമൊപ്പമുള്ള ചിത്രങ്ങളുമായി അനുശ്രീ!
അഞ്ചു വർഷങ്ങൾക്ക് മുൻപാണ് അനുശ്രീ പുതിയ വീട് വെക്കാൻ സ്ഥലം വാങ്ങിയത്. ശേഷം ഇത്രയും വർഷം കാത്തിരുന്നാണ് വീടായി തന്നെ പൂർത്തിയാക്കാൻ അനുശ്രീ തീരുമാനിച്ചത്.
ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ നായികയായി സിനിമയിലക്ക് എത്തിയ അനുശ്രീ നായർ ഇന്ന് വളരെയധികം ആരാധകരുള്ള മലയാളത്തിലെ തിരക്കുള്ള താരമാണ്. സിനിമയിൽ എത്തി പത്തു വർഷം പിന്നിടുമ്പോൾ കൊച്ചി നഗരത്തിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ വിശേഷങ്ങൾ ദിവസങ്ങൾക്ക് മുൻപാണ് താരം പങ്കുവച്ചത്. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രീയപ്പെട്ടവരുമൊപ്പമുള്ള നല്ല നിമിഷങ്ങളുടെ ഫോട്ടോകൾ പങ്കിട്ടെത്തിയിരിക്കുകയാണ് താരം