എൻജിനീയറും നടനുമായ ടിജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ എന്ന പേരിൽ അത് ഫേസ്ബുക്കിൽ വന്നു’! അവൾക്ക് 12 വയസ്സ് ഉള്ളപ്പോൾ തുടങ്ങിയ ബന്ധമാണ്: ടിജി രവി പറയുന്നു
ജയനെ കാണാനും ഒരു സിനിമയുടെ കാര്യം സംസാരിക്കുവാനും എത്തിയപ്പോൾ ആണ് ജയൻ മരിച്ചു എന്നറിയുന്നത്. ജയന്റെ കയ്യിൽ നിന്നും ചാകര സിനിമയിൽ മാത്രമേ അടി കിട്ടിയുള്ളൂ. അത് നല്ല പോലെ കിട്ടുകയും ചെയ്തു
മലയാള സിനിമയിൽ ഒരുകാലത്ത് വില്ലൻ വേഷങ്ങളും നെഗറ്റിവ് ടച്ചുള്ള കഥാപാത്രങ്ങളും ചെയ്തിരുന്ന ഒരുപിടി നല്ല കലാകാരന്മാരുണ്ട്. ഇവരിൽ പലരോടും സിനിമാ പ്രേമികളെ സംബന്ധിച്ച് ആരാധനയിൽ ഏറെ ദേഷ്യവും വൈരാഗ്യവും ഒക്കെ തോന്നിയിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം, അത്രയേറെ ആഴത്തിൽ അവർ ചെയ്ത ഓരോ കഥാപാത്രവും സിനിമ കാണുന്ന പ്രേക്ഷകന്റെ ഉള്ളിൽ പതിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു എന്നത് തന്നെയാണ്. അതിൽ ഒരാൾ ആണ് നടൻ ടിജി രവി. നിരവധി സിനിമകളിൽ വില്ലൻ വേഷം ചെയ്തിരുന്ന രവി ക്യാരക്ടർ റോളുകൾ ചെയ്തും ഇതിനോടകം മലയാളികളെ വിസ്മയിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ റിപ്പോർട്ടർ ടീവിയുടെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയാണ് അദ്ദേഹം.
ഞാൻ ഒരിക്കൽ ഒരു സുഹൃത്തിനെ കാണാൻ തിരുവനന്തപുരത്ത് പോയി. ലിഫ്റ്റിൽ കയറിയപ്പോൾ അതിൽ രണ്ടു സ്ത്രീകൾ ഉണ്ട്. ലിഫ്റ്റ് മുകളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ഇവർ പരസ്പരം എന്തോ സംസാരിച്ചു. ആദ്യത്തെ ഫ്ലോർ എത്തിയപ്പോൾ അവർ ഇറങ്ങിപ്പോയി. ഞാൻ ആറാം നിലയിൽ എത്തി സുഹൃത്തിന്റെ ഓഫീസിൽ അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആ കുട്ടികൾ കിതച്ചുകൊണ്ട് അങ്ങോട്ട് കയറി വന്നു. അവർ അതേ ഓഫീസിലെ കുട്ടികൾ ആണ്. സുഹൃത്തിനോട് ഞാൻ കാര്യം പറഞ്ഞു. അവൻ വിളിച്ചു ചോദിച്ചു അവരോട്. അവർ പറഞ്ഞത് ഞങ്ങൾക്ക് പുള്ളിയുടെ കൂടെ നില്ക്കാൻ പേടി ആയതുകൊണ്ട് ഇറങ്ങിയത് ആണെന്ന് ആയിരുന്നു മറുപടി. എന്റെ ഭാര്യയോട് പലരും ചോദിച്ചിട്ടുണ്ട് പുള്ളിയുടെ കൂടെ ജീവിക്കാൻ പേടിയില്ലേ എന്നൊക്കെ. ഞങ്ങൾ തമ്മിലുള്ള ബന്ധം എന്ന് പറയുന്നത് എനിക്ക് 17 വയസും അവൾക്ക് 12 വയസും ഉള്ളപ്പോൾ തുടങ്ങിയ ബന്ധം ആണ്. പ്രണയ വിവാഹം ആണ്. എന്റെ സിസ്റ്റർ ഇൻ ലായുടെ അനിയത്തിയാണ് അവൾ. ഞാൻ ബെഡ്റൂം സീൻ അഭിനയിക്കുന്ന ഒരു സിനിമ കണ്ട് അവൾ കരഞ്ഞു. അത് ഞാൻ അഭിനയിച്ച സീൻ ആയിരുന്നില്ല, അവർ ഡ്യൂപ്പ് ചെയ്യിച്ചത് ആയിരുന്നു. ഞാൻ അല്ല എന്ന് അവൾക്ക് അറിയാമായിരുന്നു. എങ്കിലും പബ്ലിക്കിന്റെ മുന്നിൽ അങ്ങിനെ കണ്ടപ്പോൾ അവൾക്ക് സങ്കടം ആയി അതാണ്. അന്നാണ് ഒരു സിനിമയുടെ പേരിൽ അവൾ ആദ്യമായി കരഞ്ഞത്.