സുന്ദരി ആയി നടക്കരുതോ, എടീ ഒരുങെടീ, പാർലറിൽ ഒക്കെ പോ, മേക്കപ്പ് ഒന്നും ഇല്ലാതെയാണോ പുറത്തേക്ക് പോണേ!!
2013 മുതലാണ് ഷീലി സിനിമാ രംഗത്ത് സജീവമായത് ഭർത്താവ് എബ്രഹാം സംവിധാനം ചെയ്യുന്ന സിനിമകളിലാണ് ഷീലു പ്രധാനമായും അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ നിർമ്മാതാവും ഷീലു രംഗപ്രവേശം ചെയ്തുകഴിഞ്ഞു.
സോഷ്യൽമീഡിയയിൽ ഏറെ സജീവമായി ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുള്ള നടിയാണ് ഷീലു എബ്രഹാം. ഇടയ്ക്കിടയ്ക്ക് തന്‍റെ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 2013ല്‍ വീപിങ് ബോയ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഷീലു 20 ലേറെ ലേറെ സിനിമകളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞു. നിർമ്മാതാവിന്റെ മേലങ്കി കൂടി അണിയുന്ന ഷീലുവും ഭർത്താവ് ഏബ്രഹാമും ഇപ്പോൾ പതിനെട്ടാം വിവാഹവാര്ഷികദിനം ആഘോഷിക്കുകയാണ്. പരസ്പരം മാലയിട്ടും, സുഹൃത്തുക്കൾക്ക് ഒപ്പം കേക്ക് മുറിച്ചും വളരെ ലളിതമായ ചടങ്ങിൽ വച്ചായിരുന്നു ആഘോഷം. താൻ എന്നും സുന്ദരി ആയിരിക്കാൻ കാരണം തന്റെ ഭർത്താവിന്റെ സ്നേഹം ആണെന്ന് ഷീലു എപ്പോഴും പറയാറുണ്ട്.
ഒരിക്കൽ ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് താൻ ഇത്രയും ബോൾഡ് ആകാൻ കാരണം ഭർത്താവ് ആണെന്ന് ഷീലു പറയുന്നത്. നമ്മൾ ഒരു ഭാര്യ, അമ്മ ഒക്കെ ആയിരിക്കുമ്പോൾ പ്രായം കുറവ് തോന്നിക്കുകയും, സുന്ദരി ഒക്കെ ഇരിക്കാൻ കാരണം ഭർത്താവ് തന്നെയാണ്. എന്നെ എപ്പോഴും ഹാപ്പി ആക്കി വയ്ക്കുന്നതും, എന്റെ സന്തോഷത്തിനു പിന്നിലും അദ്ദേഹമാണ്. അതുണ്ട് എങ്കിൽ ഏതൊരു സ്ത്രീയും സുന്ദരിയാണ്. ഡീ ഒരുങ്ങൂ, സുന്ദരി ആയിരിക്കൂ മേക്കപ്പ് ഇട്ടുനടന്നൂടെ നല്ല ഡ്രസ്സ് ഇടൂ, മുഖത്തൊക്കെ എന്തോ പാട്, പാർലറിൽ പോയി സുന്ദരി ആകൂ എന്നൊക്കെ പറഞ്ഞു തന്നെ മോട്ടിവേറ്റ് ചെയ്യുന്നതും അദ്ദേഹമാണ്- എന്നും ഷീലു പറഞ്ഞിരുന്നു.