Manve Surendran’s Comment About Swasika’s Ex- On Screen Pairs Is Goes Viral ഇതാണ് ശരിക്കുള്ള ഭര്‍ത്താവ്; സ്വാസികയുടെ മുന്‍ ഓണ്‍സ്‌ക്രീന്‍ ജോഡികളെ പരിചയപ്പെടുത്തി മന്‍വേ സുരേന്ദ്രന്‍ പറഞ്ഞ കമന്റ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സ്വാസികയുടെ വിവാഹ വേദിയില്‍ വച്ച് നടിയും അവതാരകയുമായ മന്‍വേ സുരേന്ദ്രന്ഡ പറഞ്ഞ കമന്റാണ് ഇപ്പോള്‍ വൈറലാവുന്നത്. സ്വാസികയുടെ മുന്‍ ഓമ്#സ്‌ക്രീന്‍ ജോഡികളെ മന്‍വെ സുരേന്ദ്രന്‍ പരിചയപ്പെടുത്തിയത് 'ഇത് ആദ്യ ഭര്‍ത്താവ്, ഇത് രണ്ടാം ഭര്‍ത്താവ്' എന്നിങ്ങനെയാണ്.
ഇന്നലെ വൈകുന്നേരം മുതല്‍ സ്വാസിക വിജയ് യുടെയും പ്രേം ജാക്കോബിന്റെയും വിവാഹം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളും സോഷ്യല്‍ മീഡിയ ആരാധകരും. വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലാവുന്നു. അതില്‍ വൈറലാവുന്ന ഒന്നാണ് നടിയും അവതാരകയുമായ മനവേ സുരേന്ദ്രന്‍ വിവാഹ വേദിയില്‍ വച്ച് സ്വാസികയുടെ മുന്‍ ഓണ്‍സ്‌ക്രീന്‍ ജോഡികളെ പരിചയപ്പെടുത്തി പറഞ്ഞ കമന്റ്‌സ്.
പ്രേം ജാക്കോബ് നില്‍ക്കെ, സീത എന്ന ഹിറ്റ് സീരിയലിലെ സ്വാസികയുടെ ഓണ്‍സ്‌ക്രീന്‍ ഭര്‍ത്താക്കന്മാരെ പരിചയപ്പെടുത്തുകയായിരുന്നു മന്‍വെ. സ്വാസികയുടെ സീരിയല്‍ കരിയറിലെ ഏറ്റവും ഹിറ്റ് സീരിയലായിരുന്നു ആദ്യം ഏഷ്യനെറ്റിലും, പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിലും സംപ്രേക്ഷണം ചെയ്തിരുന്ന സീത. ബിബിന്‍ ജോസും ഷാനവാസ് ഷാനുവുമാണ് സീരിയലില്‍ സ്വാസികയുടെ ജോഡികളായി എത്തിയിരുന്നത്.
സീത എന്ന സീരിയലിന് ശേഷം ഷാനവാസ് – സ്വാസിക ജോഡി പൊരുത്തം ഹിറ്റായി എന്ന് മാത്രമല്ല, ഇരുവര്‍ക്കുമിടയില്‍ നല്ല ഒരു സൗഹൃദവും ഉണ്ടായിരുന്നു. ഉറ്റ സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കുന്ന വീഡിയോ ഷാനുവും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ഒന്നിച്ചഭിനയിച്ചതിലൂടെ തന്നെ പ്രണയത്തിലായതാണ് പ്രേം ജാക്കോബും സ്വാസികയും. തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഒന്നിച്ചുള്ള വൈബ് ഇഷ്ടപ്പെട്ടതോടെ, വിവാഹം എന്ന ഘട്ടത്തിലേക്ക് കടക്കം എന്ന് പറഞ്ഞതും വിവഹാഭ്യര്‍ത്ഥന ആദ്യം നടത്തിയതും താന്‍ തന്നെയാണ് എന്ന് സ്വാസിക പറഞ്ഞിരുന്നു.