Malaikottai Vaaliban Review: ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തിയോ? പ്രേക്ഷകാഭിപ്രായം!

അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മലൈക്കോട്ടൈ വാലിഭന്‍ തിയേറ്ററുകളില്‍ എത്തി. സിനിമ മികച്ച ഒരു തിയേറ്റര്‍ അനുഭവമാണ്, വിഷ്വലി മസ്റ്റ് വാച്ച് ഫിലിം, സംഗീതവും നല്ല രീതിയില്‍ ചെയ്തു. പക്ഷെ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തിയോ എന്ന് ചോദിച്ചാല്‍ എന്താണ് അഭിപ്രായം

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മലൈക്കോട്ടൈ വാലിഭന്‍ എന്ന സിനിമ തിയേറ്ററുകളില്‍ എത്തി. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന സിനിമ എന്നത് തന്നെയായിരുന്നു വാലിഭനില്‍ പ്രേക്ഷകര്‍ക്കുള്ള ഏറ്റവും വലിയ പ്രതീക്ഷ. മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന സിനിമ എന്ന പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ മനക്കോട്ട കെട്ടിയത് അതുകൊണ്ടു കൂടെയാണ്. പ്രഖ്യാപിച്ച നാള്‍ മുതല്‍ ഹൈപ്പില്‍ നില്‍ക്കുന്ന സിനിമയ്ക്ക് പ്രേക്ഷകരുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിച്ചോ?

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന സിനിമ, എന്തൊക്കെയില്ലെങ്കിലും വിഷ്വല്‍ ട്രീറ്റില്‍ വേറെ ലെവല്‍ ആയിരിക്കും എന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പായിരുന്നു. സിനിമയുടേതായി പുറത്തുവന്ന ടീസറുകളും ട്രെയിലറുകളും എല്ലാം ആ പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരുന്നു. സിനിമ തിയേറ്ററില്‍ എത്തിയതിന് ശേഷം പ്രേക്ഷകര്‍ പറയുന്ന ആദ്യത്തെ അഭിപ്രായവും ആ വിഷ്വല്‍ ട്രീറ്റിനെ കുറിച്ച് തന്നെയാണ്. സിനിമ മികച്ച ഒരു തിയേറ്റര്‍ അനുഭവം തന്നെയാണ്. വിഷ്വലി സിനിമ പുതിയ ഒരു അനുഭവം നല്‍കുന്നു എന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ആകെ മൊത്തത്തിലുള്ള കഥയ്ക്ക് രണ്ട് അഭിപ്രായമുണ്ട്. ഇത് പക്ക ഒരു ലിജോ ജോസ് പെല്ലിശ്ശേരി സിനിമയാണെന്നും, അദ്ദേഹത്തിന്റെ മറ്റ് സിനിമകളെക്കാല്‍ ഒരു പടി മുകളിലാണെന്നും അഭിപ്രായമുള്ളവരുണ്ട്. മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന എല്‍ ജെ പി ചിത്രം എന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. പത്തില്‍ എട്ടും ഒന്‍പതും മാര്‍ക്ക് നല്‍കി റേറ്റ് ചെയ്തവരും ഉണ്ട്. ആദ്യ പകുതി വളരെ മികച്ചതാണെന്നും, രണ്ടാം പകുതിയില്‍ ചോരതെറിക്കും എന്നുമൊക്കെയാണ് പോസിറ്റീവ് റിവ്യൂസില്‍ പറയുന്നത്

എന്നാല്‍ ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മോശം സിനിമ എന്ന നെഗറ്റീവ് റിവ്യൂസും ചിലര്‍ പറയുന്നു. സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മലൈക്കോട്ടൈ വാലിഭന് പ്രതീക്ഷിച്ച വിജയത്തില്‍ എത്താന്‍ സാധിച്ചില്ല, പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നാണ് പറയപ്പെടുന്നത്. ആദ്യ പകുതി ലാല്‍ ഫാന്‍സിനെ പോലും തൃപ്തിപ്പെടുത്തുന്ന തരത്തിലല്ലത്രെ. എന്നാല്‍ രണ്ടു പകുതിയിലേക്ക് കടക്കുമ്പോള്‍ കുറച്ച് തൃപ്തി നല്‍കുന്നുണ്ട് എന്നും പറയുന്നു. അഭിനയ പ്രകടനത്തെ കുറിച്ചൊന്നും പ്രത്യേകിച്ചുള്ള അഭിപ്രായം ആരും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. കഥാപാത്രങ്ങളെ സംബന്ധിച്ച വിവരമോ, മാസ്മരിക അഭിനയ മികവോ ആരുടെയും അഭിപ്രായപ്രകടനത്തില്‍ ഉള്‍പ്പെടുത്തുന്നില്ല

ടെക്‌നിക്കല്‍ സൈഡിനെ കുറിച്ചാണ് ഏറ്റവും മികച്ച അഭിപ്രായങ്ങള്‍ വരുന്നത്. അത്രയധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രംഗങ്ങളെല്ലാം ടെക്‌നിക്കലി വളരെ മികച്ച ഫ്രെയിമുകള്‍ ആയിരുന്നുവത്രെ. പാട്ടുകളും ഒന്നിനൊന്ന് മെച്ചം. മികച്ച പശ്ചാത്തല സംഗീതമാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ അല്പം ഒന്ന് ഇഴപ്പിച്ചു എന്നതൊഴിച്ചാല്‍ സിനിമ മസ്റ്റ് വാച്ചാണെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. എന്തായാലും ഒരു നല്ല തിയേറ്റര്‍ അനുഭവം പ്രതീക്ഷിക്കുന്നവരെ ഈ സിനിമ നിരാശപ്പെടുത്തില്ല.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More