മാമുക്കോയ കുഴഞ്ഞുവീണു; ആശുപത്രി ഐസിയുവില്‍ തുടരുന്നു
മലപ്പുറത്ത് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടൻ മാമുക്കോയയെ മലപ്പുറം വണ്ടൂരിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആരോഗ്യ പ്രശ്നമുണ്ടായത്. നിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
നടന് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും ആരോഗ്യാവസ്ഥയില്‍ പ്രശ്നമില്ലെന്നും ആശുപത്രി അധികൃതര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ആശുപത്രി പരിശോധനയില്‍ കുഴപ്പങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആശുപത്രിയില്‍ ഐസിയുവിലാണ് മാമുക്കോയ ഉള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.