എംഡിക്ക് എന്നോട് താൽപര്യമുണ്ട്, പേയ്മെന്റ് പ്രശ്നമല്ലെന്ന്

2016 ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനാർക്കലി മരിക്കാർ. വിമാനം, ഉയരെ, മന്ദാരം,ബി 32 മുതൽ 44 വരെ  തുടങ്ങിയ സിനിമകളിലും അനാർക്കലി വേഷമിട്ടു. ‘സുലേഖ മൻസിലിൽ’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനാർക്കലിയാണ്. ഇപ്പോഴിതാ തനിക്ക് ദുരുദ്ദേശ്യത്തോടെ വന്ന കോളിനെക്കുറിച്ചും അസ്വാഭാവികമായി തോന്നിയ ഒരു ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ചും അനാർക്കലി മനസ് തുറന്നിരിക്കുകയാണ്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് അനാർക്കലിയുടെ തുറന്നുപറച്ചിൽ.

അനാർക്കലിയുടെ വാക്കുകൾ ഇങ്ങനെയാണ്…  ‘പുള്ളി എല്ലാ ദിവസവും പുള്ളിയുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മെസേജയക്കും. ഇടയ്ക്ക് ഞാനെടുത്ത് നോക്കുമായിരുന്നു. മുഴുവനിരുന്ന് വായിക്കും. പുള്ളി എന്നെയൊരു ഇമേജിനറി ക്യാരക്ടറായാണ് കാണുന്നത്. ഞങ്ങൾ റിലേഷനാണെന്ന രീതിയിലാണ് പുള്ളി എന്നോട് സംസാരിക്കുന്നത്. ഭയങ്കര കാവ്യാത്മകമായിട്ട് ഓരോ കാര്യങ്ങളെഴുതും. ചിലപ്പോൾ നീ ഇന്നിട്ട പോസ്റ്റ് എനിക്കിഷ്ടപ്പെട്ടില്ല എന്നൊക്കെ. എനിക്ക് ഭയങ്കര ഇന്ററസ്റ്റിം​ഗ് ആയാണ് തോന്നിയത്. പക്ഷെ എന്തോയൊരു പ്രശ്നം പുള്ളിക്കുണ്ട്. പുള്ളി ഓക്കെ അല്ല’- പറഞ്ഞു  അനാർക്കലി.

തനിക്ക് കാസ്റ്റിം​ഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് അനാർക്കലി പറയുന്നു. ആരും അങ്ങനെ തന്നോട് എന്തെങ്കിലും തരുമോയെന്നൊന്നും ചോദിച്ചിട്ടില്ല. അതെന്താ എന്നോടാരും ചോദിക്കാത്തതെന്ന് ഞാനെപ്പോഴും വിചാരിക്കും. എന്നെക്കാണുമ്പോൾ ഒരു ബോൾഡ് ഫീലിം​ഗാെക്കെയുണ്ടല്ലോ. അതാണോയെന്ന് അറിയില്ല. പക്ഷെ അടുത്തിടെ അതുപോലൊരു അനുഭവം ഉണ്ടായി. ദുബായിലൊരു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ് പാർട്ടിയുണ്ട്. പാർട്ടി കഴിഞ്ഞിട്ട് അവിടെ തന്നെ നിൽക്കണമെന്ന്. അതെന്തിന് അവിടെ തന്നെ നിൽക്കണം എന്ന് ചോദിച്ചു. എനിക്കത് എന്തിനെന്ന് അറിയണം. ചോദിച്ച് ചോദിച്ച് അവസാനം അയാൾ പറഞ്ഞു. എംഡിക്ക് അനാർക്കലിയോട് താൽപര്യമുണ്ട്, പേയ്മെന്റൊന്നും പ്രശ്നമല്ലെന്ന്. എനിക്കാണെങ്കിൽ ഭയങ്കര സന്തോഷം. ആരെങ്കിലും എന്നോട് ചോദിച്ചല്ലോയെന്ന്. താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞു. താൽപര്യമുണ്ടാവാൻ ചാൻസുള്ള മറ്റ് സെലിബ്രറ്റീസുണ്ടോയെന്ന് ചോദിച്ചു. പോടോയെന്ന് ഞാൻ പറഞ്ഞു,’ – അനാർക്കലി പറഞ്ഞു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More