യാഷിൻറെ അടുത്ത സിനിമയിൽ ഗീതു മോഹൻദാസും

‘കെജിഎഫ്’ ഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത യാഷ് ചിത്രം എന്നാണെന്ന് അറിയാൻ ഏറെ ആകാംക്ഷയിലാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഏപ്രിൽ പതിനാലിന് യാഷിൻറെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.  യാഷ് 19 എന്നാണ്  അനൗദ്യോഗികമായി യാഷിൻറെ അടുത്ത സിനിമയെ ആരാധകരും സിനിമ മേഖലയും വിളിക്കുന്നത്. കന്നട സിനിമ മേഖലയിൽ നിന്നും വരുന്ന ഏറ്റവും പുതിയ ചില റിപ്പോർട്ടുകൾ പ്രകാരം യാഷും മലയാളി സംവിധായികയും നടിയുമായ ഗീതു മോഹൻദാസുമായി ചേർന്ന് സിനിമ ചെയ്യുമെന്നാണ്. റിപ്പോർട്ടിൽ യാഷും ഗീതു മോഹൻദാസും കഴിഞ്ഞ ഒരു വർഷമായി ഒന്നിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ചുള്ള ചർച്ചയിലായിരുന്നു. ഗീതു അവതരിപ്പിച്ച ആശയത്തിൽ യാഷ് തൃപ്തനാണെന്ന തരത്തിൽ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ യാഷിന് അടുത്തകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ തിരക്കഥയായിരിക്കും സിനിമയുടേതെന്നും പിങ്ക് വില്ല റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുൻപ് യാഷ് കെവിഎൻ പ്രൊഡക്ഷനുമായി സഹകരിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ പുതിയ പ്രൊജക്ട് അവർ തന്നെയാണോ നിർമ്മിക്കുകയെന്നും വ്യക്തമല്ല. ഒടിടി പ്ലേ റിപ്പോർട്ട് പ്രകാരം യാഷും ഗീതു മോഹൻദാസും അടുത്ത പതിനഞ്ച് ദിവസത്തിനുള്ളിൽ കാര്യങ്ങൾ അന്തിമഘട്ടത്തിൽ എത്തിക്കുമെന്നും ഒരു മാസത്തിനുള്ളിൽ തന്നെ പ്രഖ്യാപനം നടത്തുമെന്നും പറയുന്നു. സിനിമ കന്നടയിൽ മാത്രമാണോ അല്ലെങ്കിൽ മറ്റു വിവിധ ഭാഷകളിലും ചിത്രീകരിക്കുമോയെന്നത് വ്യക്തമല്ല.

മുൻപ് യാഷിൻറെ അടുത്ത പ്രൊജക്ടിൽ യാഷ് തന്നെ സംവിധായകനാകുമെന്ന തരത്തിൽ കന്നട സിനിമ മേഖലയിൽ ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ഇത് നടന്നാൽ വൻ സർപ്രൈസ് ആയിരിക്കും സിനിമ മേഖലയ്ക്ക് എന്നായിരുന്നു അന്ന് പ്രചരിച്ച വാർത്തകൾ. ലയേഴ്‌സ് ഡൈസ്, മൂത്തോൻ തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ഗീതു മോഹൻദാസ്.  പ്രശസ്ത സംവിധായകനും ഛായഗ്രാഹകനുമായി രാജീവ് രവിയുടെ ഭാര്യയാണ് ഗീതു മോഹൻദാസ്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More