ഫഹദിന്റെ അഭിനയം കണ്ട് അന്തംവിട്ടിരുന്നു, ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളം പഠിക്കും: സമാന്ത

സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് സമാന്ത. സാമന്തയുടെ ഓരോ വിശേഷങ്ങളും ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോഴുള്ള താരത്തിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. തന്റെ അമ്മ ആലപ്പുഴക്കാരിയായിട്ടും തന്നെ മലയാളം പഠിപ്പിച്ചിട്ടില്ലെന്ന് സമാന്ത പറയുന്നു.

മലയാളം സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. തന്റെ ഇഷ്ട അഭിനേതാക്കൾക്കൊപ്പം ഒരവരസം ലഭിച്ചാൽ ഉറപ്പായും മലയാളത്തിൽ അഭിനയിക്കുമെന്നും മലയാളം പഠിച്ച് സ്വന്തമായി ഡബ്ബ് ചെയ്യുമെന്നും താരം പറഞ്ഞു. ‘ഞാൻ അമ്മയോട് എപ്പോഴും ചോദിക്കും എന്തുകൊണ്ട് എന്നെ മലയാളം പഠിപ്പിച്ചില്ല എന്ന്. എന്റെ അമ്മ ആലപ്പുഴക്കാരിയാണ്. ഞാൻ അമ്മയോട് ആവശ്യപ്പെടുന്ന ഓരേയൊരു കാര്യം മലയാളം പഠിപ്പിക്കണം എന്നാണ്.

എനിക്ക് ഒരു അവസരം ലഭിച്ചാൽ ഉറപ്പായും ഞാൻ മലയാളത്തിൽ അഭിനയിക്കും. എനിക്ക് പ്രിയപ്പെട്ട അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചാൽ ഞാൻ സത്യം ചെയ്യുന്നു, ഉറപ്പായും ഞാൻ മലയാളം പഠിച്ചെടുക്കും’. ‘മലയാള നടീ-നടന്മാർ എന്നും ഒരു പ്രചോദനമാണ്. എന്റെ അഭിനയം എനിക്ക് ബോറായി തോന്നുന്ന സമയത്ത് ഞാൻ മലയാള സിനിമകൾ കാണും. കാരണം, അഭിനയം പഠിക്കാൻ മലയാള സിനിമ ഒരു പാഠപുസ്‌കമാണ്.

സൂപ്പർ ഡീലക്സിൽ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ചു. അദ്ദേഹത്തിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ നിന്നുള്ളവരാണെങ്കിൽ അവർ ജനിച്ചപ്പോൾ മുതൽ അഭിനയിക്കുന്നവരാണെന്ന് തോന്നും. മിക്ക മലയാള സിനിമകളും ഞാൻ കാണാറുണ്ട്. ശാകുന്തളം എന്ന സിനിമയിൽ എനിക്ക് നല്ല വിശ്വാസം ഉണ്ട്’ എന്നും സാമന്ത പറഞ്ഞു.

ദിലീപ് ചിത്രം ക്രേസി ഗോപാലനിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ചും താരം പ്രതികരിച്ചു. ഒരുപാട് ഓഡീഷനുകളിൽ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊക്കെ മറന്നു പോയി. കരിയറിന്റെ തുടക്കത്തിൽ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നത് ഓർക്കുന്നുണ്ട്. ഇതുവരെയുെളഅള യാത്രയിൽ എനിക്ക് ഫുൾ ക്രെഡിക്ട് എടുക്കാനാവില്ല. ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ആളുകൾക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു. എന്റെ വിജയം അവർക്കൊപ്പം പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു’ സമാന്ത പറഞ്ഞു.

 

കണ്ണുകളില്‍ സൂചികുത്തുന്ന വേദന… എട്ടു മാസത്തോളമായി ദുരിതത്തിൽ: രോഗത്തെപ്പറ്റി വെളിപ്പെടുത്തി സമാന്ത

Samantha: തന്നെ ബാധിച്ച അപൂർവ രോഗത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി നടി സമാന്ത. മയോസൈറ്റിസ് ബാധിച്ചതോടെ വലിയ പോരാട്ടത്തിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും ഒത്തിരി യാതനകളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവന്നുവെന്നും സമാന്ത വെളിപ്പെടുത്തി.

സമാന്തയുടെ വാക്കുകൾ: 

‘‘ഒരുപാട് യാതനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് ഞാൻ കടന്നുപോയത്. ഒരു നടി എന്ന നിലയിൽ പൂർണതയോടെ നിലകൊള്ളാനാണ് ആ​ഗ്രഹിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ അതിനെയെല്ലാം തകർത്തെറിയുന്ന ഒരവസ്ഥ എനിക്ക് വന്നുപെട്ടു. മയോസൈറ്റിസ് എന്ന രോഗം. മരുന്ന് കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടി വന്നു.

ചിലപ്പോൾ ശരീരം വല്ലാതെ തടിക്കും, മറ്റു ചില ദിവസങ്ങളിൽ തീരെ ക്ഷീണിക്കും. എന്‍റെ രൂപത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. കണ്ണുകളാണ് വികാരം പ്രകടിപ്പിക്കാനുപയോഗിക്കുന്ന മാധ്യമം. എന്നാല്‍ മിക്ക ദിവസങ്ങളിലും രാവിലെ ഉണരുമ്പോള്‍ കണ്ണുകളില്‍ സൂചികുത്തുന്നതുപോലെയാണ് വേദന അനുഭവിക്കുന്നത്. നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഞാന്‍ കണ്ണട ഉപയോഗിക്കുന്നത്. അത് സ്‌റ്റൈലിന് വേണ്ടിയോ തമാശയക്ക് വേണ്ടിയോ അല്ല. ലൈറ്റുള്ള പ്രതലത്തിലേക്ക് നോക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ്. അതിനോടൊപ്പം കടുത്ത മൈഗ്രേനും വേദനിപ്പിക്കുന്നു. കഴിഞ്ഞ എട്ടുമാസത്തോളമായി ഈ ദുരിതങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്  കണ്ണുകള്‍ വീർത്തു തടിച്ചുവരും. അസഹനീയമായ വേദനയും.’’– സമാന്ത ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് (Myositis)  എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സമാന്തയെ ബാധിച്ചത്. പേശീ  വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തുങ്ങിയവയാണ് ഈ രോഗ ലക്ഷണങ്ങൾ.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More