അനീഷ്യയെ ആത്മഹത്യയിലേക്ക് നയിച്ച ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം; കോടതി നടപടികള്‍ ബഹിഷ്കരിക്കാന്‍ അഭിഭാഷകര്‍
എസ്.അനീഷ്യയുടെ ആത്മഹത്യ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് അന്വേഷിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കൊല്ലം: പരവൂർ മുൻസിഫ് കോടതി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയുടെ (41) മരണം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് അന്വേഷിക്കണമെന്ന് ബാര്‍ അസോസിയേഷന്‍. അനീഷ്യയെ ആത്മഹത്യയിലേക്ക് നയിച്ച ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി ബുധനാഴ്ച ജില്ലയിലെ കോടതി നടപടികള്‍ ബഹിഷ്കരിക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചു.