ചാരായം വില്പന : രണ്ടുപേർ അറസ്റ്റിൽ
എടത്വ: നെല്ല് ലോഡിംഗ് തൊഴിലാളികൾക്ക് ചാരായം വിൽക്കുന്നതിനിടെ രണ്ടുപേർ പൊലീസ് പിടിയിൽ. ആനപ്രമ്പാൽ പടിഞ്ഞാറെ പറമ്പിൽ സതീഷ് (35), കോട്ടയം പരുത്തുംപാറ കുഴിമറ്റോം കുളങ്ങര കളത്തിൽ റോബിൻ (33) എന്നിവരാണ് അറസ്റ്റിലായത്. എടത്വ പൊലീസാണ് അറസ്റ്റ് ചെയ്തത്.
മൂന്ന് ലിറ്റർ ചാരായം ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തിൽ ഡിവൈ.എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് എടത്വ പൊലീസ് പ്രതികളെ പിടികൂടിയത്.
എടത്വ സിഐ ആനന്ദാബാബു, എസ്ഐ മഹേഷ്, എഎസ്ഐ സജികുമാർ, സീനിയർ സിപിഒ സുനിൽ, സിപിഒമാരായ ജസ്റ്റിൻ, ഇർഷാദ് എന്നിവർ അന്വഷണത്തിന് നേതൃത്വം നൽകി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.