ഉ​റ​ങ്ങി​ക്കി​ട​ന്ന അ​മ്മൂ​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന ശേഷം വ​ര​വ് മാ​ല ഇ​ട്ടു: ചെ​റു​മ​ക​ൻ അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: ഉ​റ​ങ്ങി​ക്കി​ട​ന്ന അ​മ്മൂ​മ്മ​യു​ടെ ക​ഴു​ത്തി​ൽ നി​ന്നു സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നശേഷം പ​ക​രം വ​ര​വ് മാ​ല ഇ​ട്ട സം​ഭ​വ​ത്തി​ൽ ചെ​റു​മ​ക​ൻ അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പാ​ട് തെ​ക്കേ​ക്ക​ര കി​ഴ​ക്ക​തി​ൽ ശ്രു​തി​ഭ​വ​ന​ത്തി​ൽ സു​ധീ​ഷിനെ(26)യാണ് അറസ്റ്റ് ചെയ്തത്. ഹ​രി​പ്പാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​നു​വ​രി 26-ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​മ്മൂമ്മ പൊ​ന്ന​മ്മ​യു​ടെ അ​യ​ൽവക്ക​ത്താ​ണ് സു​ധീ​ഷും ഭാ​ര്യ​യും താ​മ​സിക്കുന്നത്. സംഭവദിവസം രാ​ത്രി​യി​ൽ പ​ണി​യു​ണ്ടെ​ന്നും പ​റ​ഞ്ഞ് ഭാ​ര്യ​യെ അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ൽ ആ​ക്കി​യ ശേ​ഷം സു​ധീ​ഷ് വീ​ടി​നു വെ​ളി​യി​ൽ നി​ന്നു. രാ​ത്രി​യി​ൽ അ​മ്മൂ​മ്മ ഉ​റ​ങ്ങി​യെ​ന്ന് മ​ന​സി​ലാ​ക്കി​യ ഭാ​ര്യ ഒ​രു മ​ണി​യാ​യ​പ്പോ​ൾ സു​ധീ​ഷി​ന് ക​ത​ക് തു​റ​ന്നുകൊ​ടു​ത്തു. വീ​ട്ടി​ലെ ഹാ​ളി​ൽ ത​റ​യി​ൽ കി​ട​ന്നി​രു​ന്ന അ​മ്മൂ​മ്മ​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മാ​ല ഊ​രി സുധീഷ് പ​ക​രം വ​ര​വ് മാ​ല ഇ​ടു​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ഹ​രി​പ്പാ​ട് പൊ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ​യാ​ണ് സുധീഷാണ് മോഷ്ടാവെന്ന് വ്യ​ക്ത​മാ​യ​ത്. ഹ​രി​പ്പാ​ട് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സു​ധീ​ഷ്.

ഹ​രി​പ്പാ​ട് എ​സ്എ​ച്ച് ഒ ​ശ്യാം​കു​മാ​ർ, എ​സ്ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, ഷൈ​ജ, സു​ജി​ത്, എ ​എ​സ്ഐ ​ശ്രീ​കു​മാ​ർ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​രു​ൺ, എ. നി​ഷാ​ദ്, ഇ​യാ​സ്, സു​ധീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ള്ളി​പ്പാ​ട് നി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More