ലഹരിക്കേസിൽ അറസ്റ്റിലായ അഞ്ജു കൃഷ്ണ നടി, കാമുകൻ ഷമീറിനൊപ്പം ബിസിനസ് തുടങ്ങിയിട്ട് മൂന്ന് വർഷം?: എത്തിച്ചത് വൻതോത് ലഹരി

കൊച്ചി: കൊച്ചിയിൽ 55 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. ലഹരിവിൽപന നടത്തിയതിന് അറസ്റ്റിലായ അഞ്ജു നാടക നടിയാണെന്ന് പോലീസ്. കാസർകോട് സ്വദേശി ഷമീറിനൊപ്പമായിരുന്നു ഉണിച്ചിറ തോപ്പിൽ ജംക്‌ഷനിലെ കെട്ടിടത്തിൽ ഇവർ താമസിച്ചിരുന്നത്. 56 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പൊലീസ് പിടികൂടിയത്.

അഞ്ജുവും സുഹൃത്ത് ഷമീറും ചേർന്ന് മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങൾ പതിവ് പരിശോധനയ്ക്കായി എത്തിയതായിരുന്നു സ്ഥലത്ത്. ഇവർ താമസിച്ചിരുന്ന ഉണിച്ചിറയിലെ ഫ്‌ളാറ്റിനടുത്തെത്തിയതും ഷമീർ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു. അഞ്‍ജു ഫ്‌ളാറ്റിനുള്ളിലായിരുന്നു. അതുകൊണ്ട് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്നും 55 ഗ്രാം എംഡിഎംഎ പിടികൂടി. അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൊച്ചി സിറ്റി പൊലീസിന്റെ നാർകോടിക് സെല്ലും തൃക്കാക്കര പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. കെട്ടിടത്തിലെ മൂന്നാം നിലയിൽ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ എത്തിക്കുന്ന ലഹരിവസ്തുക്കൾ വീട് വാടകയ്ക്കെടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു വിതരണം. നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന അഞ്ജു, കൃഷ്ണ മൂന്നു വർഷം മുൻപാണ് കാസർകോട് സ്വദേശി ഷമീറിനെ പരിചയപ്പെടുന്നത്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More