പ്രാ​യ​പൂ​ർ​ത്തി​യാ​കാത്ത ​പെൺകു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാക്കി : യുവാവ് അറസ്റ്റിൽ

വെ​ള്ള​റ​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാത്ത ​പെൺകു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാക്കി​യ യു​വാ​വ് അ​റ​സ്റ്റിൽ. വേ​ങ്കോ​ട് സ്വ​ദേ​ശി സു​ജി​ന്‍ (29)ആ​ണ് അറസ്റ്റിലായത്. വെ​ള്ള​റ​ട പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൂ​ലി തൊ​ഴി​ലാ​ളി​യാ​യ സു​ജി​ന്‍ പ​ണി​ക്കു​പോ​യ വീ​ട്ടി​ലെ കു​ട്ടി​യെ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ വീ​ട്ടി​ല്‍ ഇ​ല്ലാ​ത്ത സ​മ​യ​ത്താ​യി​രുന്നു ​സം​ഭ​വം. തുടർന്ന്, വൈ​കു​ന്നേ​രം കു​ട്ടി അ​മ്മൂ​മ്മ​യോ​ടു വി​വ​രം പ​റ​യു​ക ആ​യി​രു​ന്നു.

വെ​ള്ള​റ​ട പൊ​ലീ​സി​ല്‍ നൽകിയ പ​രാ​തിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് ചെയ്തത്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ എ​ന്നി​വ​ർ അ​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More