ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ട; സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിൽ കളിച്ച ആ താരം ഇപ്പോൾ മിന്നും ഫോമിൽ
ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടാത്ത താരം നിലവിൽ മാസ്മരിക ഫോമിൽ. സഞ്ജു സാംസണിന് (Sanju Samson) കീഴിൽ രാജസ്ഥാൻ റോയൽസിൽ (Rajasthan Royals) കളിച്ചിരുന്ന വിദേശ താരമാണ് ഇപ്പോൾ പ്രകടനങ്ങളിലൂടെ ഞെട്ടിക്കുന്നത്.
നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡർ ഡസൻ (Rassie van der Dussen). ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഉജ്ജ്വല റെക്കോഡുള്ള താരം ഫ്രാഞ്ചൈസി ടി20 ലീഗുകളിലെ പ്രധാനികളിൽ ഒരാളാണ് എന്നാൽ ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ (IPL Auction 2024) ആവശ്യക്കാരില്ലാതിരുന്നതിനാൽ അദ്ദേഹം അൺസോൾഡായി. അടിസ്ഥാന വിലയ്ക്ക് പോലും റാസിയെ സ്വന്തമാക്കാൻ ആരും മുന്നോട്ട് വരാതിരുന്നത് ക്രിക്കറ്റ് പ്രേമികളെ ശരിക്കും ഞെട്ടിച്ചു.
ഇതിന് മുൻപ് 2023 ലെ ഐപിഎൽ താരലേലത്തിലും തഴയപ്പെട്ട റാസി പക്ഷേ 2022 സീസൺ ഐപിഎല്ലിൽ സഞ്ജു സാംസൺ (Sanju Samson) നയിച്ച രാജസ്ഥാൻ റോയൽസിന്റെ (Rajasthan Royals) താരമായിരുന്നു. എന്നാൽ ഐപിഎൽ ലേലത്തിൽ ഇക്കുറി തഴയപ്പെട്ട താരം നിലവിൽ ഉജ്ജ്വല ഫോമിലാണ് എന്നതാണ് ശ്രദ്ധേയം. നിലവിൽ പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്ന റാസി കഴിഞ്ഞ ദിവസം ഒരു കിടിലൻ സെഞ്ചുറിയും നേടിയിരുന്നു. പകരക്കാരനായി ഇക്കുറി അദ്ദേഹം ഏതെങ്കിലും ഐപിഎൽ ഫ്രാഞ്ചൈസിയിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.