ഋഷഭ് പന്ത് വരുന്ന ഐപിഎല്ലിൽ വിക്കറ്റ് കീപ്പറാവില്ല; വമ്പൻ അപ്ഡേറ്റ് പുറത്ത്; സംഭവിക്കാൻ പോവുന്നത് ഇതാണ്…
വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ഋഷഭ് പന്ത് (Rishabh Pant) ഡൽഹി ക്യാപിറ്റൽസിനായി (Delhi Capitals) കളിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. എന്നാൽ പരിക്കിൽ നിന്ന് മോചിതനായി വരുന്ന താരം ടീമിൻെറ വിക്കറ്റ് കീപ്പറായിരിക്കില്ല...
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത. വാഹനാപകടത്തിൽ പരിക്കേറ്റ് മത്സരങ്ങളിൽ നിന്ന് മാറിനിൽക്കുകയായിരുന്ന ഋഷഭ് പന്ത് (Rishabh Pant) തിരിച്ചെത്തുന്നു. വരുന്ന ഐപിഎല്ലിൽ താരം കളിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം താരം ഇതാദ്യമായി ഒരു ക്രിക്കറ്റ് മത്സരം പൂർണമായി കളിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ ആളൂരിലാണ് താരം വാം അപ് മത്സരം കളിച്ചത്.