ക്യാപ്റ്റൻസിയിൽ പുതിയ ചരിത്രം രചിച്ച് രോഹിത്, ഇതിഹാസ താരങ്ങളെ മറികടന്നു; 73 വർഷം പഴക്കമുള്ള റെക്കോഡും തകർത്തു
ടെസ്റ്റിൽ തൻെറ 11ാം സെഞ്ചുറി പൂർത്തിയാക്കിയ ഇന്ത്യൻ നായകൻ രോഹിത് ശർമ (Rohit Sharma) ചില റെക്കോഡുകളും സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ (India vs England) മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരം അപൂർവനേട്ടം സ്വന്തമാക്കിയത്
ഇംഗ്ലണ്ടിനെതിരായ (India vs England) മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ് നിരയെ മുന്നിൽ നിന്ന് നയിച്ചത് നായകൻ രോഹിത് ശർമ (Rohit Sharma) തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ തൻെറ 11ാം സെഞ്ചുറി കണ്ടെത്തിയിരിക്കുകയാണ് താരം. 196 പന്തിൽ നിന്ന് 131 റൺസാണ് രോഹിത് നേടിയത്. 14 ഫോറുകളും മൂന്ന് സിക്സറുകളും അടങ്ങിയ മനോഹരമായ ഇന്നിങ്സ്.
മത്സരത്തിൽ സെഞ്ചുറി നേടിയ രോഹിത് രണ്ട് അപൂർവനേട്ടങ്ങളാണ് സ്വന്തമാക്കിയത്. 73 വർഷം പഴക്കമുള്ള റെക്കോഡ് താരം മറികടന്നു. ഇന്ത്യയുടെ ഇതിഹാസതാരം വിജയ് ഹസാരെയുടെ പേരിലുള്ള റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ നായകൻ ഇനി രോഹിത് ശർമയാണ്.