ഇന്ത്യയ്ക്ക് വീണ്ടും വമ്പൻ ജയം, യുഎസ്എയെ തകർത്തു; അണ്ടർ 19 ലോകകപ്പിൽ കുതിപ്പ്

അണ്ടർ 19 ലോകകപ്പിൽ (Under 19 World Cup) തുടർച്ചയായ മൂന്നാം വിജയവുമായി കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ (India vs USA). അർഷിൻ കുൽക്കർണിയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് മൂന്നാം ജയം. യുഎസ്എയെയാണ് തോൽപ്പിച്ചത്...

അണ്ടർ 19 ലോകകപ്പിൽ (Under 19 World Cup) യുഎസ്എയെ 201 റൺസിന് തകർത്ത് ടീം ഇന്ത്യ (India vs USA). ലോകകപ്പിൽ ഇത് ഇന്ത്യൻ സംഘത്തിൻെറ തുടർച്ചയായ മൂന്നാം വിജയമാണ്. രണ്ടാം മത്സരത്തിൽ അയർലണ്ടിനെയും ഇന്ത്യ 201 റൺസിന് തോൽപ്പിച്ചിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഒരേ മാർജിനിൽ വിജയം നേടിയെന്ന പ്രത്യേകത കൂടിയുണ്ട്.

സെഞ്ചുറി നേടിയ ഇന്ത്യൻ മധ്യനിര ബാറ്റർ അർഷിൻ കുൽക്കർണിയാണ് കളിയിലെ പ്ലെയർ ഓഫ് ദി മാച്ച്. 8 ഫോറുകളും മൂന്ന് സിക്സറും അടക്കം 118 പന്തിൽ നിന്ന് 108 റൺസാണ് താരം നേടിയത്. കഴിഞ്ഞ മത്സരത്തിൽ അയർലണ്ടിനെതിരെ സെഞ്ചുറി നേടിയ മുഷീർ ഖാൻ യുഎസിനെതിരെ അർധശതകം നേടി. 76 പന്തിൽ നിന്ന് 73 റൺസാണ് താരം നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് നേടിയത്. ക്യാപ്റ്റൻ ഉദയ് സഹാറൻ 27 പന്തിൽ നിന്ന് 35 റൺസെടുത്തു. യുഎസ്എയ്ക്ക് വേണ്ടി അതീന്ദ്ര സുബ്രഹ്മണ്യൻ 2 വിക്കറ്റ് വീഴ്ത്തി.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More